Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 April 2022 5:39 AM IST Updated On
date_range 2 April 2022 5:39 AM ISTപരിസ്ഥിതിപ്രശ്നം പറഞ്ഞ് വികസനം മുടക്കുന്നു -സജി ചെറിയാൻ
text_fieldsbookmark_border
ആലപ്പുഴ: കേരളത്തിൽ പരിസ്ഥിതിപ്രശ്നം പറഞ്ഞ് വികസനം മുടക്കുകയാണെന്ന് മന്ത്രി സജി ചെറിയാൻ. മത്സ്യഫെഡിന്‍റെ വിദ്യാഭ്യാസപുരസ്കാരവിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസനം പറയുമ്പോൾ ആരെയും ആക്രമിക്കാൻ ശ്രമിക്കുന്നത് ശരിയായ സമീപനമല്ല. കാലത്തിനൊത്ത് വികസനമെന്നത് ന്യായമായ ആവശ്യമാണ്. ന്യായമായ വികസനം കേരളത്തിൽ എത്തുമ്പോൾ എതിർക്കുകയാണ്. മറ്റ് സ്ഥലങ്ങളിൽ 40 വർഷം മുമ്പ് അതിവേഗ റെയിൽവേയുണ്ട്. വിദേശത്ത് വലിയ മാളുകളുടെ അകത്തുകൂടിയാണ് 400 കി. മീറ്റർ വേഗത്തിൽ ട്രെയിനുകൾ ഓടുന്നത്. അവിടെ ഒരു പ്രശ്നവുമില്ല. കേരളത്തിന്‍റെ ഭൂമിയുടെ അടിയിൽ നിറയെ വെള്ളമാണെന്നും വെള്ളപ്പൊക്കമുണ്ടാകുമെന്നുമാണ് പറയുന്നത്. ലോകത്തെ ചെറിയരാജ്യങ്ങൾ വരെ ഇത്തരം പദ്ധതി നടപ്പാക്കി രക്ഷപ്പെട്ടു. നാലുവർഷം കഴിഞ്ഞാൽ കേരളത്തിലും വലിയ മാറ്റമുണ്ടാകും. ഇക്കാര്യത്തിൽ രാഷ്ട്രീയ അഭിപ്രായവ്യത്യാസമുണ്ടെങ്കിലും വലിയപിന്തുണ ജനങ്ങളുടെ ഭാഗത്തുനിന്നുണ്ടാകണം. വികസനത്തിനായി ഇന്നു ചെയ്യേണ്ടത് ഇന്നുതന്നെ ചെയ്യണം. നാളത്തേക്ക് മാറ്റിവെക്കരുത്. കുറച്ചുകൂടി കഴിഞ്ഞ് ആലോചിക്കാമെന്ന് പറയുന്നവർ രക്ഷപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story