Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 April 2022 5:39 AM IST Updated On
date_range 2 April 2022 5:39 AM ISTആലഞ്ചേരിയെ ചുമതലയിൽനിന്ന് നീക്കണം; പ്രതിഷേധവുമായി അൽമായ മുന്നേറ്റം
text_fieldsbookmark_border
കൊച്ചി: ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയോട് വിചാരണ നേരിടാൻ സുപ്രീംകോടതി നിർദേശിച്ച സാഹചര്യത്തിൽ അദ്ദേഹത്തെ സഭയുടെ മുഴുവൻ ചുമതലകളിൽനിന്നും ഒഴിവാക്കണമെന്ന് അൽമായ മുന്നേറ്റം അതിരൂപത സമിതി. എറണാകുളം ബസലിക്കയുടെ മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധപ്രകടനം റിട്ട. ജഡ്ജി ആന്റണി കണിയാമറ്റം ഉദ്ഘാടനം ചെയ്തു. ആലഞ്ചേരി മേജർ ആർച് ബിഷപ്പായ സിറോ മലബാർ സഭയുടെ ചുമതല വത്തിക്കാന്റെ നേരിട്ട് നിയന്ത്രണത്തിൽ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററെ ഏൽപ്പിക്കണമെന്നും അൽമായ മുന്നേറ്റം ആവശ്യപ്പെട്ടു. വത്തിക്കാൻ നേരിട്ട് നടത്തിയ അന്വേഷണത്തിൽ ഭൂമി ഇടപാടിൽ ക്രമക്കേട് കണ്ടെത്തുകയും എറണാകുളം അതിരൂപതയുടെ അജപാലന ചുമതലകളിൽനിന്ന് ആലഞ്ചേരിയെ മാറ്റിനിർത്തുകയും, ഭൂമിവിൽപനയിൽ എറണാകുളം അതിരൂപതക്ക് ഉണ്ടായ നഷ്ടം നികത്തണമെന്ന് സിറോ മലബാർ സഭ സിനഡിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, ഇക്കാര്യം ഇതുവരെ നടപ്പായിട്ടില്ലെന്നും അൽമായ മുന്നേറ്റം ചൂണ്ടിക്കാട്ടി. കൺവീനർ അഡ്വ. ബിനു ജോൺ വിഷയാവതരണം നടത്തി. ഷൈജു ആന്റണി, ബോബി ജോൺ, നിമ്മി ആന്റണി, പ്രകാശ് പി. ജോൺ, ജോമോൻ തോട്ടാപ്പിള്ളി, റിജു കാഞ്ഞൂക്കാരൻ തുടങ്ങിയവർ സംസാരിച്ചു. പാപ്പച്ചൻ ആത്തപ്പിള്ളി, ജോജോ ഇലഞ്ഞിക്കൽ, ജോഷി തച്ചപ്പിള്ളി, ബിജു പാറയ്‌ക്ക, ജിജി തോമസ്, ബിജു തോമസ്, ജെയ്‌മി എന്നിവർ നേതൃത്വം നൽകി. Ekg almaya munnetam മേജർ ആർച് ബിഷപ് ജോർജ് ആലഞ്ചേരിയെ ചുമതലയിൽനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് അൽമായ മുന്നേറ്റം അതിരൂപത സമിതി നടത്തിയ പ്രതിഷേധ പ്രകടനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story