Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസുഗതകുമാരിക്ക്​...

സുഗതകുമാരിക്ക്​ മരണാനന്തര ബഹുമതി

text_fields
bookmark_border
കൊച്ചി: പരിസ്ഥിതി സംരക്ഷണത്തിന്​ കവയിത്രി സുഗതകുമാരി നൽകിയ സംഭാവന ഏറെ വലുതാണെന്ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള അഭിപ്രായപ്പെട്ടു. കേരള അഭിഭാഷക സാഹിത്യവേദി (കസവ്) സി. ഖാലിദ് പുരസ്കാരം മരണാനന്തര ബഹുമതിയായി സുഗതകുമാരിക്ക്​ നൽകുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹൈകോടതി അഭിഭാഷക അസോസിയേഷനും കസവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. കസവ് പ്രസിഡന്‍റ്​ അഡ്വ. പി.എ. അസീസ് അധ്യക്ഷത വഹിച്ചു. അഡ്വ. കെ.രാമചന്ദ്രൻ അഡ്വ. സി.ഖാലിദ് അനുസ്മരണ പ്രഭാഷണം നടത്തി. അഡ്വക്കറ്റ് ജനറൽ കെ.ഗോപാലകൃഷ്ണക്കുറുപ്പ് മുഖ്യപ്രഭാഷണം നടത്തി. അഭയ ഡയറക്ടർ പി.പി. ജയിംസാണ് പുരസ്കാരം ഏറ്റുവാങ്ങിയത്. കെ.എച്ച്.സി.എ.എ പ്രസിഡന്‍റ്​ അഡ്വ. രാജേഷ് വിജയൻ, അഡ്വ. ആർ.രഞ്ജിത്, അഡ്വ. ടി.ആർ. രാജീവ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story