Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 April 2022 5:53 AM IST Updated On
date_range 1 April 2022 5:53 AM ISTപാക് യുവതിയും കുഞ്ഞും വിമാനത്താവളത്തിൽ കുടുങ്ങി
text_fieldsbookmark_border
നെടുമ്പാശ്ശേരി: വിമാനക്കമ്പനിയുടെ അനാസ്ഥമൂലം പാകിസ്താൻ സ്വദേശിനിയായ യുവതിയും ആറുമാസമായ കുഞ്ഞും കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കുടുങ്ങി. മാലദ്വീപിൽനിന്ന് ഡൽഹിക്ക് പോകാൻ ലക്ഷ്യമിട്ട യുവതിയും കുഞ്ഞുമാണ് കുടുങ്ങിയത്. പാകിസ്താൻ സ്വദേശികൾക്ക് കൊച്ചിയിലിറങ്ങാൻ നിയമം അനുവദിക്കുന്നില്ല. ഇത് ശ്രദ്ധിക്കാതെ ഗോ ഫസ്റ്റ് വിമാനം ഇവർക്ക് കൊച്ചിവഴി ടിക്കറ്റ് നൽകി. എന്നാൽ, കൊച്ചിയിലെത്തിയപ്പോൾ എമിഗ്രേഷൻ വിഭാഗം ഇവിടെ ഇറങ്ങുന്നതിന് തടസ്സം അറിയിച്ചു. പിന്നീട് ആറുമാസമായ കുഞ്ഞിനെ ചൂണ്ടിക്കാട്ടി മാനുഷിക പരിഗണന വിമാനക്കമ്പനി ആവശ്യപ്പെട്ടു. തുടർന്നാണ് വിമാനത്താവളത്തിൽ തങ്ങാൻ അനുമതി നൽകിയത്. വെള്ളിയാഴ്ച ഇവരെ ഡൽഹി വിമാനത്തിൽ യാത്രയാക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story