Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകിണർ...

കിണർ വൃത്തിയാക്കുന്നതിനിടെ കല്ലുവീണ്​ മരിച്ചു

text_fields
bookmark_border
അതിരമ്പുഴ: കിണർ വൃത്തിയാക്കുന്നതിനിടെ മുകളിൽ നിന്ന്​ അടർന്നുവീണ കല്ല്​ തലയിൽ വീണ്​ മധ്യവയസ്‌കൻ മരിച്ചു. കോട്ടയം അതിരമ്പുഴ നാൽപാത്തിമല വട്ടമല വീട്ടിൽ സജി ചാക്കോയാണ്​ (52) മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക്​ ഒന്നരയോടെ സജിയുടെ വീടിന് തൊട്ടടുത്ത ചുണ്ടക്കാട്ടിൽ സാജുവിന്‍റെ വീട്ടിലെ കിണറ്റിലാണ്​ സംഭവം. സജിയും സുഹൃത്തും കൂടിയാണ് കിണറ്റിൽ ഇറങ്ങിയത്. വെള്ളം വറ്റിച്ചശേഷം സുഹൃത്ത് പുറത്തെത്തി. പണികൾ പൂർത്തിയാക്കി സജി മുകളിലേക്ക്​ കയറുന്നതിനിടെ ഒരു വശത്തിരുന്ന കല്ല് ഇളകി സജിയുടെ തലയുടെ പിൻഭാഗത്ത് പതിച്ചു. സുഹൃത്ത് ഉടൻ കിണറ്റിൽ ഇറങ്ങിയെങ്കിലും ബോധരഹിതനായ സജിയെ എഴുന്നേൽപിക്കാനായില്ല. നാട്ടുകാർ അഗ്​നിരക്ഷാസേനയുടെ സഹായം തേടി. ഇവരെത്തി സജിയെ പുറത്ത് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം വെള്ളിയാഴ്ച വൈകീട്ട്​മൂന്നിന് അതിരമ്പുഴ സെന്‍റ്​ മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഓമന. മക്കൾ: സോബിൻ (ഐ.ടി.ഐ വിദ്യാർഥി), സോന (വിദ്യാർഥിനി, സെന്‍റ്​ മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ, അതിരമ്പുഴ). ------- പടം KTD saji chacko -52 athirampuzha
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story