Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദേശീയ ഡോക്യുമെന്ററി,...

ദേശീയ ഡോക്യുമെന്ററി, ഹ്രസ്വ ചലച്ചിത്രമേള നാളെ മുതൽ

text_fields
bookmark_border
മൂവാറ്റുപുഴ: ഫെഡറേഷൻ ഓഫ് സൊസൈറ്റീസ് ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന ദേശീയ ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേള സൈൻസ് ഈ മാസം രണ്ട് മുതൽ ഏഴ് വരെ മൂവാറ്റുപുഴയിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മൂവാറ്റുപുഴ ഇ.വി.എം ലത തിയറ്ററിലാണ് മേള. തെരഞ്ഞെടുക്കുന്ന ചിത്രത്തിന് ജോൺ എബ്രഹാം പുരസ്കാരം നൽകും. ഡോക്യുമെന്ററി സംവിധായകൻ ലളിത് വചാനി ചെയർമാനും സംവിധായിക ലളിത ഭട്ട്, ചലച്ചിത്രകാരനും മാധ്യമപ്രവർത്തകനുമായ മണിലാൽ എന്നിവർ അംഗങ്ങളായ ജൂറിയാണ് പുരസ്കാരങ്ങൾ നിർണയിക്കുക. 50,000 രൂപയും പ്രശസ്തിപത്രവും സി.എൻ. കരുണാകരൻ രൂപകൽപന ചെയ്ത ശിൽപവുമാണ് പുരസ്കാരം. മികച്ച ഡോക്യുമെന്ററി, മികച്ച ഹ്രസ്വചിത്രം, സിനിമ എക്സ്പിരിമെന്റ്, ഫിലിം ഓഫ് റെസി എന്നീ ദേശീയ പുരസ്കാരങ്ങൾക്കൊപ്പം മികച്ച മലയാള ചിത്രത്തിന് എഫ്.എഫ്.എസ്.ഐ പുരസ്കാരവും നൽകും. ശനിയാഴ്ച വൈകീട്ട് ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ കമൽ മേള ഉദ്ഘാടനം ചെയ്യും. 120ലധികം ചിത്രങ്ങൾ പ്രദർശിപ്പിക്കും. കവയിത്രി സുഗതകുമാരിയുടെ ജീവിതം അടിസ്ഥാനമാക്കി എം.ആർ. രാജൻ സംവിധാനം ചെയ്ത 'തോൽക്കുന്ന യുദ്ധത്തിലെ പടയാളികൾ' ഡോക്യുമെന്ററിയാണ് ഉദ്ഘാടന ചിത്രം. മേളയോടൊപ്പം പ്രഭാഷണപരമ്പരയും സംഘടിപ്പിച്ചിട്ടുണ്ട്. ഡോ. സി.എസ്. വെങ്കിടേശ്വരൻ, ചെലവൂർ വേണു, പ്രകാശ് ശ്രീധർ, രജി എം. ദാമോദരൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story