Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസാമ്പത്തിക വർഷാവസാനം;...

സാമ്പത്തിക വർഷാവസാനം; ഉദ്യോഗസ്ഥർ മടങ്ങിയത് പുലർച്ച

text_fields
bookmark_border
സാമ്പത്തിക വർഷാവസാനം; ഉദ്യോഗസ്ഥർ മടങ്ങിയത് പുലർച്ച
cancel
കാക്കനാട്: സാമ്പത്തികവർഷം അവസാനിച്ച മാർച്ച് 31ന് കണക്കുകൾ കൃത്യമാക്കാനുള്ള തിരക്കിൽ പിടിപ്പത് പണിയായിരുന്നു ജില്ലയിലെ ട്രഷറികളിൽ. കാക്കനാട്ടെയും മൂവാറ്റുപുഴയിലെയും ജില്ല ട്രഷറികളിലും ഇവക്ക് കീഴിലെ 20 സബ് ട്രഷറികളിലുമായി പുലർച്ച വരെ ഉറക്കമൊഴിച്ചുള്ള പണിയിലായിരുന്നു ഉദ്യോഗസ്ഥർ. അവസാന നിമിഷംവരെ വിവിധ ബില്ലുകൾ പാസാക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു ഇവർ. ജോലി തീർത്ത് പുലർച്ചയായിരുന്നു ജീവനക്കാർ മടങ്ങിയത്. 200 കോടിയോളം രൂപയുടെ പണമിടപാടുകളായിരുന്നു വ്യാഴാഴ്ച ഒറ്റ ദിവസംകൊണ്ട് ജില്ലയില്‍ നടന്നത്. സാധാരണ നടക്കുന്നതിന്‍റെ പല മടങ്ങായിരുന്നു ഇത്. തദ്ദേശ സ്ഥാപനങ്ങളുടെയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ബില്ലുകള്‍ പാസാക്കി നല്‍കുന്നതായിരുന്നു പ്രധാന ജോലി. കാക്കനാട്ടെ സിവിൽ സ്റ്റേഷനിൽ പ്രവര്‍ത്തിക്കുന്ന എറണാകുളം ജില്ല ട്രഷറിയില്‍ ജില്ല ഓഫിസറുടെ ചുമതല വഹിക്കുന്ന അസിസ്റ്റന്‍റ്​ ട്രഷറി ഓഫിസര്‍ കെ. രാജീവന്‍ ഉള്‍പ്പെടെ 40 ജീവനക്കാരായിരുന്നു ഉണ്ടായിരുന്നത്. ജീവനക്കാരുടെ എണ്ണം കുറഞ്ഞ, തിരക്കേറിയ സബ് ട്രഷറികളില്‍ അധികമായി ഉദ്യോഗസ്ഥരെ നിയോഗിച്ചാണ് വാര്‍ഷിക കണക്കെടുപ്പ് പൂർത്തിയാക്കിയതെന്ന് അധികൃതർ വ്യക്തമാക്കി. ഫോട്ടോ: സാമ്പത്തികവർഷം അവസാനിച്ച വ്യാഴാഴ്ച എറണാകുളം ജില്ല ട്രഷറിയിൽ രാത്രി വൈകിയും ജോലിയിൽ ഏർപ്പെട്ട ഉദ്യോഗസ്ഥർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story