Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയുവാവിന്‍റെ മൃതദേഹം...

യുവാവിന്‍റെ മൃതദേഹം പാറമടക്കുളത്തിൽ

text_fields
bookmark_border
യുവാവിന്‍റെ മൃതദേഹം പാറമടക്കുളത്തിൽ
cancel
ചങ്ങനാശ്ശേരി: കാണാതായ യുവാവിനെ പാറമടക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. കുറിച്ചി മലകുന്നം ചാമക്കുളം വാഴപ്പറമ്പിൽ സദാനന്ദന്‍റെ മകൻ വി.എസ്. അജിനാണ്​ (കണ്ണൻ-24) മരിച്ചത്. കോട്ടയത്ത് സ്വകാര്യ പെയിന്‍റ്​ സ്ഥാപനത്തിലെ ഡ്രൈവറായിരുന്നു. വ്യാഴാഴ്ച പുലർച്ച 6.30ഓടെ പള്ളിക്കത്തോട് അകലക്കുന്നം നരിപ്പാറ ജോസഫിന്‍റെ ഉടമസ്ഥതയിലെ കുളത്തിലാണ് മൃതദേഹം കണ്ടത്. തിങ്കളാഴ്ച വൈകീട്ട് ഏഴിന്​ ശേഷമാണ് അജിനെ കാണാതായത്. ബുധനാഴ്ച രാത്രി ബന്ധുക്കൾ ചിങ്ങവനം പൊലീസിൽ പരാതി നൽകി. പാറമടക്കുളത്തിനുസമീപ റോഡരികിൽ സ്‌കൂട്ടർ കണ്ട്​ നാട്ടുകാർ അറിയിച്ചതുപ്രകാരം പള്ളിക്കത്തോട് പൊലീസിന്‍റെ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. വാഹനത്തിൽ താക്കോൽ, മൊബൈൽ ഫോൺ, ചെരിപ്പ് എന്നിവയുണ്ടായിരുന്നു. പള്ളിക്കത്തോട് എസ്.ഐ മാത്യു സി. ജോണിന്‍റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചക്ക്​ രണ്ടിന് വീട്ടുവളപ്പിൽ. മാതാവ്: അനിത. സഹോദരി: അജുമോൾ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story