Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2022 5:40 AM IST Updated On
date_range 31 March 2022 5:40 AM ISTആര്‍ദ്രകേരളം പുരസ്‌കാരം: നേട്ടങ്ങളുമായി ജില്ല
text_fieldsbookmark_border
ആര്‍ദ്രകേരളം പുരസ്‌കാരം: നേട്ടങ്ങളുമായി ജില്ല കൊച്ചി: ആരോഗ്യ മേഖലയിലെ മികച്ച പ്രകടനം കാഴ്ചവെക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി ആരോഗ്യ വകുപ്പ് ഏര്‍പ്പെടുത്തിയ ആര്‍ദ്രകേരളം ആരോഗ്യ പുരസ്‌കാരത്തില്‍ സംസ്ഥാനതലത്തില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി ജില്ല പഞ്ചായത്ത്. അടിസ്ഥാന സൗകര്യ വികസനം, കോവിഡ് പ്രതിരോധം, ഭിന്നശേഷിക്കാര്‍ക്കുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍, ഹീമോഫീലിയ രോഗികള്‍ക്കുള്ള ചികിത്സ സൗകര്യങ്ങള്‍, എച്ച്.ഐ.വി ബാധിതര്‍ക്കായുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍, വയോജനങ്ങള്‍ക്കായുള്ള പദ്ധതികള്‍ എന്നിവയാണ് ജില്ല പഞ്ചായത്തിനെ പുരസ്‌കാര നേട്ടത്തിലേക്ക് എത്തിച്ചത്. ജില്ല പഞ്ചായത്തിന് മൂന്നു ലക്ഷം രൂപ സമ്മാനമായി ലഭിക്കും. ആലുവ ജില്ല ആശുപത്രിയില്‍ ഒരുങ്ങുന്ന ജറിയാട്രിക് കേന്ദ്രത്തില്‍ ഒരു കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നത്. കോവിഡ് ബാധിതര്‍ക്കായി നടപ്പാക്കിയ വിവിധ പദ്ധതികളും നേട്ടത്തിന് കാരണമായി. ആലുവ ജില്ല ആശുപത്രിയില്‍ ഹീമോഫീലിയ രോഗികള്‍ക്കായി നിരവധി പദ്ധതികളാണ് നടപ്പാക്കിയത്. നഗരസഭയിൽ പിറവം ഒന്നാമത് ഏറ്റവും മികച്ച രീതിയില്‍ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിച്ച നഗരസഭക്കുള്ള പുരസ്‌കാരം പിറവം നഗരസഭ കരസ്ഥമാക്കി. ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പിറവം നഗരസഭക്ക് 10 ലക്ഷം രൂപ സമ്മാനമായി കൈമാറും. ജില്ല തലത്തില്‍ മണീട് ഗ്രാമപഞ്ചായത്തിനാണ് ഒന്നാം സ്ഥാനം ലഭിച്ചത്. കീഴ്മാട് പഞ്ചായത്ത് രണ്ടാം സ്ഥാനവും തിരുവാണിയൂര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്ക് യഥാക്രമം അഞ്ച് ലക്ഷം, മൂന്ന് ലക്ഷം, രണ്ട് ലക്ഷം എന്നിങ്ങനെ സമ്മാനത്തുകയിനത്തില്‍ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story