Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightശിരോവസ്ത്ര നിരോധനം: ...

ശിരോവസ്ത്ര നിരോധനം: പ്രതിഷേധ റാലി നടത്തി

text_fields
bookmark_border
വൈപ്പിന്‍: കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശിരോവസ്ത്രം നിരോധിച്ച വിധിക്കെതിരെ ഭരണഘടന അനുവദിച്ച പൗരാവകാശം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വൈപ്പിന്‍ മേഖല ജമാഅത്ത് കൗണ്‍സിലിന്റെ നേതൃത്വത്തിൽ പ്രതിഷേധ റാലിയും പൊതുസമ്മേളനവും നടത്തി. നായരമ്പലം ജുമാമസ്ജിദ് പരിസരത്തുനിന്ന് ആരംഭിച്ച റാലി എടവനക്കാട് മദ്​റസത്ത്​ ഫലാഹിയ ഗ്രൗണ്ടിൽ സമാപിച്ചു. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ എടവനക്കാട് മഹല്ല് ഖത്തീബ് മുഹമ്മദ് സലീം നദ്വി ഖിറാഅത്ത് നടത്തി. വൈപ്പിന്‍ മേഖല ജമാഅത്ത് കൗണ്‍സിൽ പ്രസിഡന്റ് കെ.കെ ജമാലുദ്ദീന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ.കെ അഷ്‌റഫ് സ്വാഗതം പറഞ്ഞു.ജില്ല മുസ്​ലിം ജമാഅത്ത് കൗണ്‍സിൽ പ്രസിഡന്റ് ടി.എ. അഹമ്മദ് കബീര്‍ ഉദ്ഘാടനം ചെയ്തു. എസ്.എം. സൈനുദ്ദീന്‍ അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. വി.എ അബ്ദുറസാഖ്, കെ.എസ്. അബ്ദു സലാം,അബ്ദു സമദ് മദനി,ആസിഫ് മാസ്റ്റര്‍, പി.എ അബ്ദുജലാൽ,കെ.കെ അബ്ദുറഹ്​മാന്‍,കെ.എം. അഷ്‌റഫ്,അനീഷ് മട്ടാഞ്ചേരി,മുഹമ്മദ് റാഫി എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story