Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമഅ്ദനിയുടെ അന്യായ...

മഅ്ദനിയുടെ അന്യായ നാടുകടത്തല്‍ കാല്‍ നൂറ്റാണ്ടിലേക്ക് പൗരാവകാശ സമ്മേളനം ഇന്ന്​

text_fields
bookmark_border
കൊച്ചി: അന്യായമായി അറസ്റ്റ് ചെയ്ത് അബ്ദുന്നാസിര്‍ മഅ്ദനിയെ നാടുകടത്തിയിട്ട് കാല്‍ നൂറ്റാണ്ടിലേക്ക് കടക്കുന്ന വ്യാഴാഴ്ച പി.ഡി.പി നേതൃത്വത്തില്‍ കറുകപ്പള്ളിയില്‍ പൗരാവകാശ സമ്മേളനം സംഘടിപ്പിക്കും. വൈകീട്ട് അഞ്ചിന് കറുകപ്പള്ളി ജങ്​ഷനില്‍ നടക്കുന്ന സമ്മേളനത്തില്‍ ജില്ല പ്രസിഡന്റ് അഷറഫ് വാഴക്കാല അധ്യക്ഷത വഹിക്കും. കെ.എന്‍. ഉണ്ണികൃഷ്ണന്‍ എം.എല്‍.എ, ടി.ജെ. വിനോദ് എം.എല്‍.എ, പി.വി. ശ്രീനിജിന്‍ എം.എല്‍.എ, ഫാ. പോള്‍ തേലക്കാട്ട്, നൗഫല്‍ ബാഖവി, കവി സി.എസ്. രാജേഷ്, മ്യുസിഷന്‍ നാസര്‍ മാലിക്, അയിഷ സുല്‍ത്താന ലക്ഷദ്വീപ്, പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി വി.എം. അലിയാര്‍, കേന്ദ്രകമ്മിറ്റി അംഗം ടി.എ. മുജീബ്റഹ്മാന്‍, സുബൈര്‍ വെട്ടിയാനിക്കല്‍, ജമാല്‍ കുഞ്ഞുണ്ണിക്കര തുടങ്ങിയവര്‍ പങ്കെടുക്കും. കൊടിയ പീഡനങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും പൗരാവകാശ നിഷേധങ്ങളും നേരിടുന്ന മഅ്ദനിക്ക് നീതി ആവശ്യപ്പെട്ടാണ് സംസ്ഥാന വ്യാപകമായി പൗരാവകാശ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story