Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2022 5:39 AM IST Updated On
date_range 31 March 2022 5:39 AM ISTതൊഴിലാളി ശ്രേഷ്ഠ പുരസ്കാരം; പരമ്പരാഗത ഈറ്റത്തൊഴിലാളികളെ അവഗണിച്ചതില്‍ പ്രതിഷേധം
text_fieldsbookmark_border
പെരുമ്പാവൂര്‍: സര്‍ക്കാറിന്റെ തൊഴിലാളി ശ്രേഷ്ഠ പുരസ്കാരത്തിന് പരിഗണിച്ചവരില്‍ പരമ്പരാഗത ഈറ്റത്തൊഴിലാളികളെ അവഗണിച്ചതായി ആക്ഷേപം. കേരളത്തിലെ പുരാതന തൊഴില്‍ വിഭാഗത്തിലെ പിന്തുടര്‍ച്ചക്കാരാണ് പരമ്പരാഗത ഈറ്റത്തൊഴിലാളികള്‍. ഈറ്റ ഉപയോഗിച്ച് കൊട്ട, വട്ടി, മുറം തുടങ്ങിയവ നിര്‍മിക്കുന്ന ഇവർ പട്ടികജാതിയിലെ സാംബവ സമുദായത്തില്‍ ഉള്‍പ്പെട്ടവരാണ്. പരമ്പരാഗത ഈറ്റത്തൊഴിലാളികളോട് സര്‍ക്കാര്‍ അനുവര്‍ത്തിച്ചുവരുന്ന അവഗണനയുടെ തുടര്‍ച്ചയാണ് പുരസ്കാര നിഷേധം. ഈ വിഭാഗം തൊഴിലാളികള്‍ക്കും പുരസ്കാരം നല്‍കണമെന്നാവശ്യപ്പെട്ട് ഡോ. അംബേദ്കര്‍ സാംസ്കാരിക വേദി പ്രസിഡന്റ് ശിവന്‍ കദളി മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും നിവേദനം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story