Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രളയമേഖലയിൽ 'ദക്ഷിണ...

പ്രളയമേഖലയിൽ 'ദക്ഷിണ ഭവൻ' യാഥാർഥ്യമായി; ഏഴ്​ വീടുകൾ ഗുണഭോക്താക്കൾക്ക് സമർപ്പിച്ചു

text_fields
bookmark_border
പ്രളയമേഖലയിൽ ദക്ഷിണ ഭവൻ യാഥാർഥ്യമായി; ഏഴ്​ വീടുകൾ ഗുണഭോക്താക്കൾക്ക് സമർപ്പിച്ചു
cancel
മുണ്ടക്കയം (കോട്ടയം): പ്രളയമേഖലയില്‍ ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ നിർമിച്ച വീടുകൾ ഗുണഭോക്താക്കൾക്ക്​ സമർപ്പിച്ചു. കോട്ടയം, ഇടുക്കി ജില്ലകളിലെ ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കായി ആവിഷ്കരിച്ച 'ദക്ഷിണ ഭവൻ' പദ്ധതിയിലെ ഏഴ്​ വീടുകളുടെ താക്കോൽദാനമാണ്​ മുണ്ടക്കയത്ത് പ്രൗഢ സദസ്സില്‍ ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ പ്രസിഡന്‍റ്​ കെ.പി. അബൂബക്കർ ഹസ്​റത്ത്​ നിർവഹിച്ചത്​. ഉരുള്‍പൊട്ടലില്‍ പൂര്‍ണമായി വീടുകള്‍ നഷ്ടപ്പെട്ടവരെയും ഭൂരഹിതരായവരെയും ഉള്‍പ്പെടുത്തിയാണ് ഗുണഭോക്താക്കളെ നിര്‍ണയിച്ചത്. ബാക്കി വീടുകള്‍ രണ്ടുമാസത്തിനുള്ളില്‍ കൈമാറുമെന്ന് ഭവനപദ്ധതി ജനറല്‍ കണ്‍വീനര്‍ മൂവാറ്റുപുഴ സി.എ. മൂസാ മൗലവി സ്വാഗതപ്രസംഗത്തിൽ അറിയിച്ചു. ജംഇയ്യതുല്‍ ഉലമ സംസ്ഥാന ജനറല്‍ സെക്രട്ടറിയും പദ്ധതിയുടെ ചെയർമാനുമായ തൊടിയൂര്‍ മുഹമ്മദ്​കുഞ്ഞ് മൗലവി അധ്യക്ഷത വഹിച്ചു. ഭവനനിര്‍മാണ ധനസഹായം അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ നിര്‍വഹിച്ചു. ജംഇയ്യതുല്‍ ഉലമ തിരുവനന്തപുരം ആര്‍.സി.സി കേന്ദ്രമായി പ്രവര്‍ത്തനമാരംഭിക്കുന്ന ദക്ഷിണ റിഹാബ് സെന്ററിന്റെ പ്രഖ്യാപനം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. കെ.പി. മുഹമ്മദ് നിര്‍വഹിച്ചു. ലജ്​നത്തുൽ മുഅല്ലിമീൻ സംസ്ഥാന പ്രസിഡന്‍റ്​ സയ്യിദ് മുത്തുക്കോയ തങ്ങള്‍ അനുഗ്രഹ പ്രഭാഷണവും സീനിയർ വൈസ്​ പ്രസിഡന്‍റ്​ എം.എം. ബാവ മൗലവി അങ്കമാലി ആമുഖപ്രഭാഷണവും നടത്തി. ജംഇയ്യതുൽ ഉലമ വൈസ്​ പ്രസിഡന്‍റ്​ വി.എം. അബ്ദുല്ല മൗലവി ചന്തിരൂർ, എ.കെ. ഉമര്‍ മൗലവി, മുസ്​ലിം ലീഗ് ജില്ല പ്രസിഡന്റ് അസീസ് ബഡായില്‍, കാരാളി സുലൈമാന്‍ ദാരിമി, അബ്ദുല്‍റഹ്​മാന്‍ മൗലവി, പാങ്ങോട് ഖമറുദ്ദീന്‍ മൗലവി, എന്‍.കെ. അബ്ദുല്‍ മജീദ് മൗലവി, എം.പി. അബ്ദുല്‍ ഖാദര്‍ മൗലവി, മുഹമ്മദ് സക്കീര്‍, ഇ.എ. അബ്ദുല്‍നാസ്സിര്‍ മൗലവി, ഇലവുപാലം ഷംസുദ്ദീന്‍ മന്നാനി, നസീര്‍ ഹാജി, ഡോ. മുഹമ്മദ് ഹനീഫ, കടക്കല്‍ ജുനൈദ്, ഹാജി മുസമ്മില്‍, ഒ. അബ്ദുല്‍റഹ്​മാന്‍ മൗലവി, എം.കെ. ഉമര്‍ മൗലവി, പി.പി. മുഹമ്മദ് ഇസ്ഹാഖ്​​, കെ.കെ. സുലൈമാന്‍ മൗലവി, കെ.എച്ച്​. മുഹമ്മദ് മൗലവി, മന്‍സൂറുദ്ദീന്‍ റഷാദി, മീരാന്‍ മൗലവി, പി.എസ്. ഷഫീക്, കെ.ഇ. ഫരീദ്, പി.എം. അബ്ദുല്‍സലാം, പി.കെ. നാസ്സര്‍, പി.എ. ഇര്‍ഷാദ്, സുലൈമാന്‍ റാവുത്തര്‍, ജലീല്‍ കരുവാളിക്കല്‍, ജലാലുദ്ദീന്‍ മൗലവി, സഫീര്‍ഖാന്‍ മന്നാനി, അബ്ദുല്‍ഷുക്കൂര്‍ മൗലവി, വെച്ചൂച്ചിറ നാസിര്‍ മൗലവി, എസ്.എച്ച്.​ ത്വാഹ മൗലവി, സഫറുല്ല മൗലവി, പി.കെ. സുബൈര്‍ മൗലവി, ഷാജഹാന്‍ മൗലവി എന്നിവര്‍ സംസാരിച്ചു. KTG DHAKSHINA BHAVANAM INAGURATION(ALL EDTION) ഫോട്ടോ... 1 ദക്ഷിണ ഭവനപദ്ധതി സമർപ്പണം ദക്ഷിണ കേരള ജംയ്യതുല്‍ ഉലമ സംസ്ഥാന പ്രസിഡന്റ് കെ.പി. അബൂബക്കര്‍ ഹസ്‌റത്ത് നിര്‍വഹിക്കുന്നു 2. സമ്മേളന സദസ്സ് --
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story