Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2022 5:32 AM IST Updated On
date_range 31 March 2022 5:32 AM ISTകാട്ടാന ഗൃഹനാഥനെ കൊലപ്പെടുത്തി
text_fieldsbookmark_border
മൂന്നാർ: വീടിനുസമീപമെത്തിയ കാട്ടാനയുടെ ആക്രമണത്തിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടു. ചിന്നക്കനാൽ സിങ്കുകണ്ടം കൃപാഭവനിൽ ബാബുവാണ് (57) മരിച്ചത്. ബുധനാഴ്ച രാവിലെ ആറോടെയാണ് സംഭവം. പുലർച്ച ഒരു മണിക്ക് ജനവാസ മേഖലയിലെ കൃഷിയിടങ്ങളിൽ കാട്ടാനക്കൂട്ടം എത്തിയിരുന്നു. ഈ വിവരം അയൽവാസികൾ ഫോണിൽ അറിയിച്ചു. രാവിലെ ആറിന് ആനകൾ പോയെന്ന് കരുതി പുറത്തിറങ്ങിയ ബാബുവിനെ മരങ്ങൾക്കിടയിൽ മറഞ്ഞുനിന്ന ആന പിന്നിൽനിന്ന് ആക്രമിച്ചു. ബാബുവിന്‍റെ നിലവിളി കേട്ട് അയൽക്കാർ എത്തിയപ്പോൾ ആന സമീപത്ത് നിലയുറപ്പിച്ചതിനാൽ അടുക്കാൻ കഴിഞ്ഞില്ല. ഏറെനേരം ശബ്ദം ഉണ്ടാക്കിയാണ് ആനയെ മാറ്റിയത്. വലതുകാലും തലയും തകർന്ന നിലയിലായിരുന്നു മൃതദേഹം. ശാന്തൻപാറ പൊലീസ് നടപടി സ്വീകരിച്ചു. ഭാര്യ: ശാന്തി. മക്കൾ: ശശികുമാർ, ശശികല. ചിന്നക്കനാൽ മേഖലയിൽ ഇതുവരെ 40ലധികം പേർ കാട്ടാന ആക്രമണത്തിൽ മരിച്ചിട്ടുണ്ട്. ചിത്രം 1 മരിച്ച ബാബു ( 57)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
