Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2022 5:43 AM IST Updated On
date_range 30 March 2022 5:43 AM ISTസിൽവർ ലൈൻ ജനകീയസദസ്സ് നാളെ
text_fieldsbookmark_border
കീഴ്മാട്: ജനങ്ങളുടെ സ്വകാര്യഭൂമിയിൽ അതിക്രമിച്ച് കയറി കല്ലിട്ട് സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ടുപോകുന്ന പിണറായി സർക്കാറിന്‍റെ ജനവിരുദ്ധ പദ്ധതിക്കെതിരെ പ്രതിഷേധവുമായി യു.ഡി.എഫ്. ഇതിന്‍റെ ഭാഗമായി വ്യാഴാഴ്ച തോട്ടുമുഖം മഹിളാലയം കവലയിൽ ജനകീയസദസ്സ് സംഘടിപ്പിക്കും. വൈകീട്ട് അഞ്ചിന് നടക്കുന്ന പരിപാടി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ വിജയത്തിന് മണ്ഡലം യു.ഡി.എഫ് യോഗം ചേർന്നു. ചെയർമാൻ പി.ജി. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. കൺവീനർ പി.എ. മഹ്ബൂബ്, നിയോജക മണ്ഡലം കൺവീനർ എം.കെ.എ. ലത്തീഫ്, പി.എ. മുജീബ്, പ്രിൻസ് വെള്ളറക്കൽ, മുഹമ്മദ് താഹിർ, ടി.എസ്. ഷറഫുദ്ദീൻ, കെ.എസ്. കൊച്ചുപിള്ള, എം.ഐ. സലീം, ടി.എ. ബഷീർ, പി.എ. കുഞ്ഞുമുഹമ്മദ് എന്നിവർ സംസാരിച്ചു. കെ-റെയിൽ വിരുദ്ധ സമരക്കാരെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു. ആലുവ: സിൽവർ ലൈൻ പദ്ധതിക്കെതിരെ യു.ഡി.എഫ് ജില്ല നേതൃത്വം വ്യാഴാഴ്ച സംഘടിപ്പിക്കുന്ന ജനകീയസദസ്സിൽ കളമശ്ശേരി നിയോജക മണ്ഡലത്തിൽനിന്ന് 1000 പേരെ പങ്കെടുപ്പിക്കാൻ മുപ്പത്തടത്ത് ചേർന്ന യു.ഡി.എഫ് നിയോജക മണ്ഡലം നേതൃയോഗം തീരുമാനിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ. അബ്ദുൽ മുത്തലിബ് അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ എം.പി. അഷറഫ് മൂപ്പൻ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story