Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2022 5:42 AM IST Updated On
date_range 30 March 2022 5:42 AM ISTആശ വർക്കർമാരെ മുഖ്യധാരയിലേക്ക് കൊണ്ടുവരണം -ബെന്നി ബഹനാൻ എം.പി
text_fieldsbookmark_border
ആലുവ: കോവിഡ് കാലഘട്ടങ്ങളിലെ ആരോഗ്യ പ്രവർത്തകരായി പ്രവർത്തിച്ച ആശ വർക്കർമാരുടെ പ്രവർത്തനങ്ങൾ വിലമതിക്കാനാവാത്തതാണെന്നും അവരെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൊണ്ടുവരണമെന്നും ബെന്നി ബഹനാൻ എം.പി പറഞ്ഞു. കോവിഡ് മുന്നണി പോരാളികളായി പ്രവർത്തിച്ച ആരോഗ്യ പ്രവർത്തകർ, ആശ വർക്കർമാർ എന്നിവർക്ക് താലൂക്ക് പൗരാവകാശ സംരക്ഷണ സമിതി നൽകിയ ആദരവ് ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുടുംബശ്രീ പ്രവർത്തകർ ഉൾപ്പെടെ നാൽപതോളം വനിതകളെ ആദരിച്ചു. പുരസ്കാരങ്ങൾ ബെന്നി ബഹനാൻ എം.പി, ഡോ. ടോണി ഫെർണാണ്ടസ്, ഡോ. സി.എം. ഹൈദർ അലി എന്നിവർ നൽകി. കോവിഡ് നിർണായക ഘട്ടങ്ങളിൽ മികച്ച ക്ഷേമപ്രവർത്തനങ്ങൾ നടത്തിയ പൊതുപ്രവർത്തകരായ ഷറഫുദ്ദീൻ, മുസ്തഫ എടയപ്പുറം, വിനീഷ് ഗോപിനാഥ് (കണ്ണൻ) എന്നിവരെ അൻവർ സാദത്ത് എം.എൽ.എ ആദരിച്ചു. സമിതി വൈസ് പ്രസിഡൻറ് പി.കെ. മുകുന്ദൻ അധ്യക്ഷത വഹിച്ചു. വി.ടി. ചാർളി മുഖ്യപ്രഭാഷണം നടത്തി. എ.വി. റോയ്, പി.എ. ഹംസക്കോയ, എം.എം. ഹൈദ്രോസ് കുട്ടി, ജോൺസൻ മുളവരിക്കൽ, ബഷീർ പരിയാരത്ത്, ഹനീഫ കുട്ടോത്ത്, നിസാം പുഴിത്തറ, ഷെമീർ കല്ലുങ്കൽ, സുലൈമാൻ അമ്പലപ്പറമ്പ്, മോഹൻ റാവു, ബാബു കുളങ്ങര, അബ്ബാസ് തോഷിബാപുരം, എം. ഷാജഹാൻ, മുസ്തഫ എടയപ്പുറം, മുഹമ്മദാലി ശങ്കരൻകുഴി, എൻ.എക്സ്. ജോയി, വി.എക്സ്. ഫ്രാൻസിസ്, ശോഭ ഓസ്വിൻ, വിജയശ്രീ എന്നിവർ സംസാരിച്ചു. സെക്രട്ടറി സാബു പരിയാരത്ത് സ്വാഗതം പറഞ്ഞു. ക്യാപ്‌ഷൻ ea yas11 mp കോവിഡ് മുന്നണി പോരാളികളായി പ്രവർത്തിച്ചവർക്ക് താലൂക്ക് പൗരാവകാശ സംരക്ഷണ സമിതി നൽകിയ ആദരവ് ചടങ്ങ് ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
