Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2022 5:41 AM IST Updated On
date_range 30 March 2022 5:41 AM ISTയാത്രയയപ്പ് സമ്മേളനം
text_fieldsbookmark_border
ആലുവ: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ എറണാകുളം ജില്ല കമ്മിറ്റി സംഘടിപ്പിച്ച കെ.എ.ടി.എഫ് സംസ്ഥാന ട്രഷറർ മാഹിൻ ബാഖവി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് എം.എം. നാസർ അധ്യക്ഷത വഹിച്ചു. റിട്ടയേർഡ് അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ സംസ്ഥാന ട്രഷറർ എൻ.എ. സലീം ഫാറൂഖി വിരമിക്കുന്ന അധ്യാപകർക്ക് ഉപഹാര സമർപ്പണം നടത്തി. വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച അധ്യാപകരെ എറണാകുളം റീജനൽ ഐ.എം.ഇ ഫൈസൽ കോഴിക്കോട് ഉപഹാരം നൽകി ആദരിച്ചു. ജില്ല ജനറൽ സെക്രട്ടറി സി.എസ്. സിദ്ദീഖ്, ഷമീർ പുതുപ്പാടി, കബീർ മൂവാറ്റുപുഴ, പി.എം. സുബൈർ, അഫ്സത്ത് ആലുവ, ലൈല പെരുമ്പാവൂർ, സാലിം മേക്കാലടി, താഹ പൊന്നാരിമംഗലം എന്നിവർ സംസാരിച്ചു. സുബൈദ ഒക്കൽ, ജമീല, സാലിഹ എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്. യാത്രയയപ്പ് സംഗമത്തോടനുബന്ധിച്ച് ഹൗസ് ബോട്ട് യാത്രയും സംഘടിപ്പിച്ചു. ക്യാപ്‌ഷൻ er yas1 katf കെ.എ.ടി.എഫ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച യാത്രയയപ്പ് സംഗമത്തിൽ എൻ.എ. സലീം ഫാറൂഖി ഉപഹാര സമർപ്പണം നടത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
