Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2022 5:40 AM IST Updated On
date_range 30 March 2022 5:40 AM ISTഡയസ്നോൺ ഏശിയില്ല സിവിൽസ്റ്റേഷനിൽ ജോലിക്കെത്തിയത് മൂന്ന് ശതമാനത്തിൽ താഴെ ജീവനക്കാർ
text_fieldsbookmark_border
കാക്കനാട്: ദേശീയ പണിമുടക്കിന്‍റെ രണ്ടാം ദിവസവും ആളും ആരവവും ഇല്ലാതെ കാക്കനാട്ടെ ജില്ല ഭരണസിരാകേന്ദ്രം. ഡയസ്നോൺ ഭീഷണി ഉണ്ടായിരുന്നെങ്കിലും ആകെയുള്ള മൂവായിരത്തോളം ജീവനക്കാരിൽ 80 പേരിൽ താഴെ പേർ മാത്രമാണ് ചൊവ്വാഴ്ച ജോലിക്കെത്തിയത് -2.66 ശതമാനം പേർ. സിവിൽ സ്റ്റേഷനിലെ ഏറ്റവും കൂടുതൽ അംഗബലമുള്ള സ്ഥാപനമായ ജില്ല കലക്ടറേറ്റിൽ കലക്ടറും അഡീഷനൽ ജില്ല മജിസ്ട്രേറ്റും ഹുസൂർ ശിരസ്തദാറും ഉൾപ്പെടെ പത്തിൽ താഴെ ഉദ്യോഗസ്ഥർ മാത്രമാണ് ഹാജരായത്. അടിയന്തര സാഹചര്യം നേരിട്ടാൽ തുടർനടപടിക്ക് വേണ്ടിയായിരുന്നു ഇത്. സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇവരാരും ഹാജർ രേഖയിൽ ഒപ്പിട്ടില്ല. കലക്ടറേറ്റ് ഉൾപ്പെടെ 84 ഓഫിസുകളുള്ള സിവിൽ സ്റ്റേഷനിൽ 40 എണ്ണം മാത്രമായിരുന്നു തുറന്ന് പ്രവർത്തിച്ചത്. ഇതിൽ നാലെണ്ണം ഉച്ചക്ക് മുമ്പുതന്നെ അടക്കുകയും ചെയ്തു. പ്ലാനിങ് ഓഫിസിലായിരുന്നു ഏറ്റവുമധികം പേർ ഹാജരുണ്ടായിരുന്നതെന്ന് ജീവനക്കാർ പറഞ്ഞു. ചൊവ്വാഴ്ച ജോലിക്ക് എത്തിയവരിൽ ഭൂരിഭാഗം പേരും വിവിധ ഓഫിസുകളിലെ താൽക്കാലിക തസ്തികകളിലുള്ളവരായിരുന്നു. ജോലിക്ക് ഹാജരാകാത്ത താൽക്കാലിക ജീവനക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപനത്തെ തുടർന്നായിരുന്നു ഇത്. സിവിൽ സ്റ്റേഷനിൽ കൂടുതൽ പേർ ജോലി ചെയ്യുന്ന ഓഫിസുകളായ ഡി.ഡി.ഇ ഓഫിസ്, ഡി.ഡി.പി ഓഫിസ്, ആർ.ടി ഓഫിസ് തുടങ്ങിയവയിലും ഏതാനും ജീവനക്കാർ മാത്രമായിരുന്നു എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story