Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2022 5:40 AM IST Updated On
date_range 30 March 2022 5:40 AM ISTഊരക്കാടുനിന്ന് കഞ്ചാവ് പിടികൂടിയ സംഭവം: രണ്ടുപേർ കൂടി പിടിയിൽ
text_fieldsbookmark_border
കിഴക്കമ്പലം: കിഴക്കമ്പലം ഊരക്കാടുനിന്ന് കഞ്ചാവ് പിടികൂടിയ കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. സൗത്ത് കളമശ്ശേരി പുള്ളിപ്പറമ്പിൽ വീട്ടിൽ ജിലു (38), കളമശ്ശേരി ഗ്ലാസ് കോളനി ഭാഗത്ത് തേരോത്ത് വീട്ടിൽ പ്രസന്നൻ (44) എന്നിവരെയാണ് തടിയിട്ടപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ചേലക്കാട്ടിൽ വീട്ടിൽ ചെറിയാൻ ജോസഫ്, മുറിയങ്കോട്ട് വീട്ടിൽ വൈശാഖ്, പുതിയവീട്ടിൽ ഷാജഹാൻ, ആലയ്ക്കാപ്പിള്ളി വീട്ടിൽ സുമൽ വർഗീസ്, വെളുത്തമണ്ണുങ്കൽ വീട്ടിൽ വർഗീസ് എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് മറ്റ് പ്രതികള്‍ പിടിയിലായത്. ജില്ലയിലെ വിവിധ പൊലീസ് സ്‌റ്റേഷനുകളിൽ പത്തോളം കേസുകളിൽ പ്രതിയാണ് ജിലു. പ്രസന്നനെതിരെ കൊലപാതക ശ്രമം അടക്കമുള്ള പതിനാറ് കേസുകൾ നിലവിലുണ്ട്. എ.എസ്.പി അനൂജ് പലിവാൽ, ഇൻസ്പെക്ടർ വി.എം.കേഴ്സൺ, എ.എസ്.ഐ മാരായ നൗഷാദ്, അബ്ദുൽ റഹ്മാൻ, എസ്.സി.പി.ഒ മാരായ സി.എം. കരീം, എ.ആർ. ജയൻ, സി.കെ. പ്രദീപ് കുമാർ, സി.പി.ഒ മാരായ ഷെർനാസ്, റോബിൻ ജോയ് , ബോബി ടി ഏലിയാസ്, സന്ദീപ്, റെജിമോൻ എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്. പടം. ജിലു (jelu ) പ്രസന്നൻ (prsannan
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
