Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2022 5:40 AM IST Updated On
date_range 30 March 2022 5:40 AM ISTമാരക മയക്കുമരുന്നുമായി യുവതി അടക്കം മൂന്നുപേർ പിടിയിൽ
text_fieldsbookmark_border
പറവൂർ: ലക്ഷങ്ങൾ വിലമതിക്കുന്ന മാരക മയക്കുമരുന്നുമായി യുവതി അടക്കം മൂന്നുപേർ പിടിയിലായി. പറവൂർ എക്സൈസ് സർക്കിൾ ഇൻസപെക്ടറുടെ നേതൃത്വത്തിൽ പറവൂർ, ആലങ്ങാട് ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ പടിഞ്ഞാറേ വെളിയത്തുനാട് അക്വ സിറ്റി ആൽപെയ്ൻ ഫ്ലാറ്റ് സമുച്ചയത്തിന്റെ സമീപത്തുനിന്നാണ് ഇവരെ പിടികൂടിയത്. ലക്ഷങ്ങൾ വിലമതിക്കുന്ന എം.ഡി.എം.എ, ഹഷീഷ് ഓയിൽ എന്നിവ ആഡംബര കാറിൽ കടത്തിക്കൊണ്ടുവന്ന പെരുമ്പാവൂർ വല്ലം ഉളവങ്ങാട് വീട്ടിൽ ബിജു (43) എന്നയാളെ പിടികൂടുകയും തുടരന്വേഷണത്തിൽ നെടുമ്പാശ്ശേരിയിലെ ഫ്ലാറ്റിൽനിന്ന് മാള വലിയപറമ്പ് പാറേപ്പറമ്പിൽ ഷെബിൻ ഷാജഹാൻ (30 ), കൊടുങ്ങല്ലൂർ ചെന്ത്രാപ്പിന്നി എറിയാട്ട് വീട്ടിൽ സിന്ധു (38) എന്നിവരെ മയക്കുമരുന്ന് കൈമാറിയതിനും കൈവശം വെച്ചതിനും അറസ്റ്റ് ചെയ്തു. ടാക്സി ഡ്രൈവറായ ഷെബിൻ ഷാജഹാൻ ബംഗളൂരു, ഗോവ എന്നിവിടങ്ങളിൽനിന്ന് മയക്കുമരുന്ന് കേരളത്തിൽ എത്തിച്ചാണ് ആവശ്യക്കാർക്ക് വിതരണം ചെയ്തിരുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് മൊബൈൽ ഫോൺ, ബാങ്ക് അക്കൗണ്ട്, ഗൂഗിൾ പേ എന്നിവ കേന്ദ്രീകരിച്ച് തുടർ അന്വേഷണം ആരംഭിച്ചു. എക്സൈസ് ഉദ്യോഗസ്ഥരായ എസ്. നിജുമോൻ, വി.എം. ഹാരിസ്, വി.എസ്. ഹനീഷ്, സിജി ഷാബു, ബിനു മാനുവൽ, എം.ടി. ശ്രീജിത്ത്, പി.യു. നീതു, കെ.കെ. കബീർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ചിത്രം ER mayakku marunne 1 ലഹരിമരുന്നുകളുമായി പിടിയിലായ സിന്ധു, ഷെബിൻ ഷാജഹാൻ, ബിജു എന്നിവർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
