Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപള്ളിക്കരയിൽ രണ്ടാം...

പള്ളിക്കരയിൽ രണ്ടാം ദിവസവും കടകൾ തുറന്നു

text_fields
bookmark_border
പള്ളിക്കര: ദേശീയ പണിമുടക്കിന്‍റെ രണ്ടാം ദിവസവും പള്ളിക്കരയില്‍ പൊലീസ് സംരക്ഷണത്തില്‍ കടകള്‍ പ്രവര്‍ത്തിച്ചു. രാവിലെ എട്ടു മുതല്‍തന്നെ കടകള്‍ തുറന്നു. രണ്ടാം ദിവസം സംയുക്ത സമരസമിതി പ്രതിഷേധ പ്രകടനം നടത്തി. രണ്ട് ദിവസമായി കുന്നത്തുനാട് സി.ഐ വി.ടി. ഷാജന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം പള്ളിക്കരയില്‍ നിലയുറപ്പിച്ചിരുന്നു. പള്ളിക്കര യൂനിറ്റിന് കീഴിലെ 240 കട ഉടമകള്‍ക്കുവേണ്ടി പള്ളിക്കര വ്യാപാരി വ്യവസായി യൂനിറ്റ് ഹൈകോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് കട തുറക്കുന്നതിന് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈകോടതി പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. 15 ദിവസം മുമ്പ് സമരസമിതി നേതാക്കള്‍ പള്ളിക്കരയില്‍ പണിമുടക്ക് ദിവസം കടകള്‍ അടക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായികള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് ഇവര്‍ കോടതിയെ സമീപിച്ചത്. ഇവിടെ ഹര്‍ത്താലുകള്‍ക്കെതിരെ വ്യാപാരിവ്യവസായി ഏകോപന സമിതി അഞ്ച് വര്‍ഷമായി രംഗത്തുണ്ട്. 2017 മുതല്‍ വ്യാപാരികള്‍ ഹര്‍ത്താല്‍ ദിനങ്ങളില്‍ ഹര്‍ത്താല്‍രഹിത പള്ളിക്കര എന്ന് പ്രഖ്യാപിച്ച് കടകള്‍ തുറന്ന്​ പ്രവര്‍ത്തിച്ചിരുന്നു. ഏത് പാര്‍ട്ടികള്‍ ഹര്‍ത്താല്‍ നടത്തിയാലും കടകള്‍ തുറന്ന് പ്രവര്‍ത്തിച്ചിരുന്നെങ്കിലും 2020 ല്‍ സംയുക്ത സമരസമിതി നടത്തിയ പണിമുടക്കില്‍ കടകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സംഘര്‍ഷം ഉണ്ടാകുകയും വ്യാപാരി വ്യവസായി പള്ളിക്കര യൂനിറ്റ് പ്രസിഡന്‍റിനടക്കം പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍, പിന്നീട് 2021 ലെ പണിമുടക്കില്‍ സംഘര്‍ഷമില്ലാതെ കടകള്‍ തുറന്ന് പ്രവര്‍ത്തിച്ചു. എന്നാല്‍, ഇക്കുറി പതിവിന്​ വിപരീതമായി സമരസമിതി നേരത്തേതന്നെ കടകള്‍ അടക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയതിനെത്തുടര്‍ന്നാണ് വ്യാപാരികൾ കോടതിയെ സമീപിച്ചത്. തിങ്കളാഴ്ച കരിമുകളില്‍ കടകള്‍ തുറന്നിരുന്നില്ലെങ്കിലും രണ്ടാം ദിവസമായ ചൊവ്വാഴ്ച കടകള്‍ തുറന്ന് പ്രവര്‍ത്തിച്ചു. കിഴക്കമ്പലത്ത് കടകള്‍ അടഞ്ഞുകിടന്നപ്പോള്‍ പട്ടിമറ്റത്ത് കുറച്ച് കടകള്‍ തുറന്ന് പ്രവര്‍ത്തിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story