Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2022 5:39 AM IST Updated On
date_range 30 March 2022 5:39 AM ISTഡയസ്‌നോണ്‍ പ്രഖ്യാപനം അവഗണിച്ചു; സര്‍ക്കാര്‍ ഓഫിസുകള്‍ പലതും അടഞ്ഞുകിടന്നു
text_fieldsbookmark_border
പെരുമ്പാവൂര്‍: പണിമുടക്കിന്‍റെ രണ്ടാം ദിവസം ടൗണിലെ ഭൂരിപക്ഷം ഓഫിസുകളും അടഞ്ഞുകിടന്നു. തുറന്ന ഓഫിസുകളില്‍ ഹാജര്‍ നില വളരെ കുറഞ്ഞു. വില്ലേജ് ഓഫിസ് അടഞ്ഞുകിടന്നപ്പോള്‍ സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് ഓഫിസില്‍ തഹസില്‍ദാറും രണ്ട് ജീവനക്കാരും ജോലി ചെയ്തു. വാട്ടര്‍ അതോറിറ്റി ഓഫിസില്‍ ഹാജര്‍ നില ഭേദമായിരുന്നു. നഗരസഭ ഓഫിസിലെ എൻജിനീയറിങ്, ജനറല്‍ അക്കൗണ്ട്, ഹെല്‍ത്ത് വിഭാഗങ്ങളില്‍ പേരിനുമാത്രം ജീവനക്കാരും റവന്യൂ വിഭാഗത്തില്‍ ഒരു ജീവനക്കാരിയും ജോലിക്കെത്തി. തുറന്ന ചില വ്യാപാര സ്ഥാപനങ്ങള്‍ സമരാനുകൂലികള്‍ അടപ്പിച്ചു. തിങ്കളാഴ്ച തുറന്ന് പ്രവര്‍ത്തിച്ച എക്‌സൈസ് ഓഫിസിന് സമീപത്തെ മാള്‍ ഉള്‍പ്പെടെയാണ് അടപ്പിച്ചത്. അവധി മോടിപിടിപ്പിക്കാന്‍ പ്രയോജനപ്പെടുത്തി പെരുമ്പാവൂര്‍: നീണ്ട അവധി വ്യാപാരസ്ഥാപനങ്ങള്‍ മോടിപിടിപ്പിക്കാനും അറ്റകുറ്റപ്പണിക്കും പ്രയോജനപ്പെടുത്തുകയായിരുന്നു ടൗണിലെ പല വ്യാപാരികളും. ചിലര്‍ ഉള്‍വശം മോടിപിടിപ്പിച്ചപ്പോള്‍ മറ്റുചിലര്‍ മുന്‍ഭാഗം മനോഹരമാക്കി. ഭൂരിപക്ഷവും വൃത്തിയാക്കാനും പഴയ സാധനങ്ങള്‍ നീക്കാനും ഞായര്‍ മുതല്‍ ചൊവ്വ വരെയുള്ള അവധികള്‍ പ്രയോജനപ്പെടുത്തി. എന്നാല്‍, ഇതിനൊന്നും മുതിരാതെ കുടുംബാംഗങ്ങളുമായി ഉല്ലാസയാത്രക്ക് പോയവര്‍ നിരവധിയാണ്. em pbvr 1 Village Office പണിമുടക്കില്‍ അടഞ്ഞുകിടക്കുന്ന പെരുമ്പാവൂര്‍ വില്ലേജ് ഓഫിസ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
