Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2022 5:37 AM IST Updated On
date_range 30 March 2022 5:37 AM ISTകാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
text_fieldsbookmark_border
ചങ്ങനാശ്ശേരി: വാഴൂര്‍ റോഡില്‍ പെരുമ്പനച്ചിക്കുസമീപം . മാടപ്പള്ളി ഇല്ലിമൂട് ചിറയില്‍ പരേതനായ പൊന്നപ്പന്‍റെ മകന്‍ എം.പി. രതീഷാണ് (38) മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടോടെയായിരുന്നു അപകടം. കാഞ്ഞിരപ്പള്ളിയില്‍നിന്ന് കുടുംബസമേതം ആലപ്പുഴയിലെ ബന്ധുവീട്ടിലേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച മാരുതി കാറും തെങ്ങണയില്‍നിന്ന് ഇല്ലിമൂട് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. രതീഷിനൊപ്പം ബൈക്കില്‍ യാത്ര ചെയ്തിരുന്ന മാന്താനം സ്വദേശി ഷിബു, കാറില്‍ സഞ്ചരിച്ചിരുന്ന കാഞ്ഞിരപ്പള്ളി പാറത്തോട് ചൂണ്ടശ്ശേരി വീട്ടില്‍ ജലീല്‍ (33), ഭാര്യ നിസാല (27), മക്കള്‍ നസ്റിയ, നൂറിന്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഇടിയുടെ ആഘാതത്തില്‍ കാര്‍ സമീപത്തെ മതിലില്‍ ഇടിച്ചുകയറുകയും കീഴ്‌മേല്‍ മറിയുകയും ചെയ്തു. നാട്ടുകാര്‍ പരിക്കേറ്റവരെ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രതീഷിനെ രക്ഷിക്കാനായില്ല. ഷിബുവിന്‍റെ പരിക്ക് ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറില്‍ സഞ്ചരിച്ച കുടുംബാംഗങ്ങളെ വിദഗ്ധ ചികിത്സക്ക് കാരിത്താസ് ആശുപത്രിയിലേക്ക് മാറ്റി. കെ.എസ്.ഇ.ബി തെങ്ങണ സെക്ഷന്‍ പെരുമ്പനച്ചി ഓഫിസിലെ കോണ്‍ട്രാക്ടറുടെ കീഴില്‍ താല്‍ക്കാലിക ജോലി ചെയ്തുവരുകയായിരുന്ന രതീഷും സഹപ്രവര്‍ത്തകനും. ഇല്ലിമൂട്ടില്‍ ഒടിഞ്ഞുവീണ വൈദ്യുതി തൂൺ പുനഃസ്ഥാപിക്കുന്ന ജോലിയുടെ ഭാഗമായി പെരുമ്പനച്ചി ഓഫിസില്‍നിന്ന് ഇലക്ട്രിക്കല്‍ ഉപകരണങ്ങളുമായി ഇല്ലിമൂട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിൽ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബുധനാഴ്ച ഉച്ചകഴിഞ്ഞ് സംസ്കരിക്കും. രതീഷിന്‍റെ മാതാവ്: ഗീതമ്മ. ഭാര്യ: അംബികാദേവി. മക്കള്‍: കാര്‍ത്തികേയന്‍ (ആറ്), ദേവു(രണ്ട്). KTL CHR 2 accident death Ratheesh രതീഷ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
