Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅരമനപ്പടി അപകടം:...

അരമനപ്പടി അപകടം: ചികിത്സയിലിരുന്ന യുവാവും മരിച്ചു

text_fields
bookmark_border
അരമനപ്പടി അപകടം: ചികിത്സയിലിരുന്ന യുവാവും മരിച്ചു
cancel
ചങ്ങനാശ്ശേരി: അരമനപ്പടിക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവും മരിച്ചു. ഇതോടെ അപകടത്തിൽ മരണം രണ്ടായി. കുറുമ്പനാടം കാരക്കാട് വീട്ടില്‍ കെ.വി. ദീപക്കാണ്​ (22) മരിച്ചത്. ചങ്ങനാശ്ശേരി എസ്.ബി കോളജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാർഥിയാണ്​. കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഒമ്പതോടെയായിരുന്നു അപകടം. തലക്ക്​ ഗുരുതര പരിക്കേറ്റ് ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകീട്ട് 3.15ഓടെ മരിച്ചു. മൃതദേഹം ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. ബുധനാഴ്ച പോസ്റ്റ്​മോര്‍ട്ടത്തിനുശേഷം വൈകീട്ട് മൂന്നിന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും. നേരത്തേ അപകടത്തില്‍ കുറുമ്പനാടം തകിടിയില്‍ ആൽബിന്‍ ടി. സജി (18) മരിച്ചിരുന്നു. കെ.വി. വിജയകുമാര്‍-പത്മിനി (റിട്ട. അധ്യാപിക, പരിയാരം ഗവ.എല്‍.പി സ്‌കൂള്‍) ദമ്പതികളുടെ മകനാണ് ദീപക്. സഹോദരന്‍: കെ.വി. ദേവകുമാര്‍(കൊച്ചിന്‍ ഷിപ്​യാര്‍ഡ്). KTL CHR 1 Deepak ദീപക്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story