Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകിണറ്റിൽ ഇറങ്ങിയയാൾ...

കിണറ്റിൽ ഇറങ്ങിയയാൾ ശ്വാസ തടസ്സത്തെതുടർന്ന് മരിച്ചു

text_fields
bookmark_border
കിണറ്റിൽ ഇറങ്ങിയയാൾ ശ്വാസ തടസ്സത്തെതുടർന്ന് മരിച്ചു
cancel
ചങ്ങനാശ്ശേരി: മോട്ടോറിൽ കെട്ടിയിരുന്ന കയർ മാറ്റിക്കെട്ടാനായി കിണറ്റിലിറങ്ങിയ തൊഴിലാളി കുഴഞ്ഞുവീണ്​ മരിച്ചു. കുരിശുംമൂട് ജിസ് അക്കാദമിക്ക്​ സമീപം പാണംപറമ്പിൽ ബാബുവാണ് ​(56) മരിച്ചത്. തുരുത്തി യൂനിറ്റുമുക്ക് പുതുപ്പിടി വീട്ടിൽ പി.ജെ. ജോസഫിന്‍റെ ഉടമസ്ഥതയിലുള്ള 40 അടി താഴ്ചയുള്ളതും വെള്ളമുള്ളതുമായ കിണറ്റിലാണ് ബാബു ഇറങ്ങിയത്​. ഇതിനിടെ, ശ്വാസം കിട്ടാതെ കുഴഞ്ഞുവീഴുകയായിരുന്നു​. നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് ചങ്ങനാശ്ശേരി അഗ്​നിരക്ഷാസേന സ്റ്റേഷൻ ഓഫിസർ സജിമോൻ ടി. ജോസഫിന്‍റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി. ശ്വസന ഉപകരണത്തിന്‍റെ സഹായത്തോടെ കിണറ്റിൽനിന്ന് ബാബുവിനെ പുറത്തെടുത്ത് ചങ്ങനാശ്ശേരി താലൂക്ക് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. ഭാര്യ: തൂമ്പുങ്കൽ കുടുംബാംഗം ലൈസാമ്മ. മക്കൾ: ക്രിസ്റ്റി, കിഷോർ, ക്ലിന്‍റ്​. KTL CHR 3 death Babu ബാബു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story