Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2022 5:28 AM IST Updated On
date_range 30 March 2022 5:28 AM ISTഹാജി പി.എം. അബ്ദുൽ സലാം പാറക്കൽ
text_fieldsbookmark_border
200 പേർക്ക് വീടിനുള്ള സ്ഥലം നൽകാനുള്ള പരിശ്രമം തുടരുന്നു ദക്ഷിണ ഭവനുകൾക്ക് എല്ലാ ആശംസകളും മാനവികതയുടെ ഏറ്റവും മഹത്തായ മാതൃകയാണ് അവലംബരെ സഹായിക്കുക എന്നുള്ളത്. കേരളത്തിലെ പ്രമുഖ പണ്ഡിത സംഘടനായ ദക്ഷിണ കേരള ലജ്‌നത്തുൽ മുഅല്ലിമീൻ കൂട്ടിക്കലിൽ നിർമിച്ചുനൽകുന്ന ദക്ഷിണ ഭവനുകൾ ഈ മാതൃകയുടെ നാഴികക്കല്ലുകളാണ്. ഒരു മനുഷ്യായുസ്സിൽ ഉണ്ടാക്കിയതെല്ലാം പെട്ടെന്നൊരു നാൾ നഷ്ടപ്പെട്ട് ദുരിതപർവത്തിലേക്ക് വീഴുന്ന നിസ്സഹായവസ്ഥയിൽ അവരിലേക്കുള്ള കരുണയുടെ ഒരു നോട്ടംപോലും ദൈവത്തിനു മുന്നിൽ പ്രതിഫലാർഹമായിരിക്കെ അവർക്ക് പൂർണമായും അഭയം ലഭിക്കാൻ പാകത്തിൽ മനോഹരമായ വീടുകൾ തന്നെ നിർമിച്ചുനൽകുന്ന ഈ പുണ്യപ്രവർത്തനം അഭിനന്ദനാർഹമാണ്. ഇത് മാതൃകയും പ്രചോദനവുമാണ്. എന്റെയും കാഞ്ഞിരപ്പള്ളി നൈനാർ സെൻട്രൽ ജുമാമസ്ജിദ് കമ്മിറ്റിയുടെയും ആശംസകൾ നേരുന്നു. കാഞ്ഞിരപ്പള്ളി സെൻട്രൽ ജുമാമസ്ജിദ് കമ്മിറ്റിയും ഇത്തരം ഒരു പ്രവർത്തനപന്ഥാവിലാണ് നിലവിലുള്ളത്. മഹല്ലിലെ സ്വന്തമായി ഭൂമിയില്ലാത്ത 200 പേർക്ക് വീട് നിർമിക്കാനാവശ്യമായ സ്ഥലം സൗജന്യമായി നൽകുക എന്ന ബൃഹത്പദ്ധതി. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിൽ 80 പേർക്ക് സ്ഥലം ലഭ്യമാക്കിയിട്ടുണ്ട്. ഉദാരമതികളുടെ നിസ്സീമ സഹകരണത്തോടെയാണ് പദ്ധതി മുന്നോട്ട് പോകുന്നത്. ലക്ഷ്യം പൂർത്തീകരിക്കാൻ വൻ തുക സമാഹരിക്കേണ്ടതുണ്ട്. ഏവരുടെയും സഹായ സഹകരണം പ്രതീക്ഷിക്കുന്നതോടൊപ്പം ഈ സന്തോഷത്തിൽ ഞാനും പങ്കുചേരുന്നു. ദൈവം തമ്പുരാൻ ഈ സത്പ്രവൃത്തി സ്വീകരിക്കട്ടെയെന്ന് പ്രാർഥിക്കുന്നു. .....ഫോട്ടോ അല്പം വലുതായി കൊടുക്കുക................. പ്രസിഡന്റ്, നൈനാർ സെൻട്രൽ ജുമാമസ്ജിദ്, കാഞ്ഞിരപ്പള്ളി, ചെയർമാൻ, മഹല്ല് കോഓഡിനേഷൻ കമ്മിറ്റി, കാഞ്ഞിരപ്പള്ളി താലൂക്ക് Attachments area
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story