Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൊച്ചി ഹാർബർ നവീകരണം:...

കൊച്ചി ഹാർബർ നവീകരണം: ടെൻഡർ നടപടികൾ തുടങ്ങി

text_fields
bookmark_border
മട്ടാഞ്ചേരി: കൊച്ചി ഫിഷറീസ് ഹാർബർ നവീകരണത്തിനുള്ള ടെൻഡർ നടപടികൾ തുടങ്ങി. 140 കോടിയു​ടെ ഭരണാനുമതിയാണുള്ളത്​. കൊച്ചി തുറമുഖ ട്രസ്റ്റിന്‍റെ അധീനതയിലുള്ള ഫിഷറീസ് ഹാർബർ എം.പി.ഇ.ഡി.എ യുമായി ചേർന്നാണ് നവീകരണം നടക്കുന്നത്. തോപ്പുംപടിയിൽ എഴുപത് ഏക്കർ സ്ഥലത്താണ് ഹാർബർ പ്രവർത്തിക്കുന്നത്. എയർ കണ്ടീഷൻ ലേലഹാൾ, ശുദ്ധജല ടാങ്ക്, വിശ്രമമുറി, കോംപ്ലക്സ്, പാർക്കിങ് യാർഡ് തുടങ്ങി ആധുനിക സംവിധാനങ്ങളും, ശുചീകരണവും, സുരക്ഷയുമൊരുക്കിയാണ് ഹാർബർ നവീകരണം നടക്കുക. ടെൻഡർ നടപടികൾ പൂർത്തിയാക്കി ഓണത്തോടെ നവീകരണം തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. സമയബന്ധിതമായി മൂന്നു ഘട്ടങ്ങളിലായാണ് നവീകരണം പൂർത്തിയാക്കുക. കേന്ദ്ര ഫിഷറീസ് -തുറമുഖ വകുപ്പ് നവീകരണത്തിനായി തിരഞ്ഞെടുത്ത ഇന്ത്യയിലെ അഞ്ച് ഫിഷറീസ് ഹാർബറുകളിലൊന്നാണ് കൊച്ചിയിലേത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story