Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2022 5:45 AM IST Updated On
date_range 29 March 2022 5:45 AM ISTവാഹനമോഷണക്കേസ് പ്രതിയെ കര്‍ണാടകയില്‍നിന്ന് പിടികൂടി
text_fieldsbookmark_border
മരട്: വാഹനമോഷണക്കേസിൽ പ്രതിയായ യുവാവിനെ കര്‍ണാടകയില്‍നിന്ന് പിടികൂടി. ആലപ്പുഴ മണ്ണഞ്ചേരി മണിമേലെവീട്ടില്‍ നിജാഫിനെയാണ് (25) മരട് പൊലീസ് അറസ്റ്റ് ചെയ്തത്. വൈറ്റിലയില്‍നിന്ന് സ്‌കൂട്ടര്‍ മോഷ്ടിക്കുകയും പിന്നീട് ചേര്‍ത്തലയില്‍ ഉപേക്ഷിച്ചുപോവുകയുമായിരുന്നു. ഒളിവിലായിരുന്ന പ്രതിയെ അന്വേഷണത്തില്‍ കര്‍ണാടകയിലെ കല്‍ബുര്‍ഗിയിലുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ സിറ്റി പൊലീസ് കമീഷണറുടെ നിർദേശപ്രകാരം ഡെപ്യൂട്ടി കമീഷണര്‍ വി.യു. കുര്യാക്കോസിന്‍റെ നേതൃത്വത്തില്‍ മരട് പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ജോസി, എസ്.ഐ അനില്‍കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ അരുണ്‍രാജ്, സിവിൽ പൊലീസ് ഓഫസര്‍ പ്രശാന്ത് എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്. EC-TPRA-2 Arrest പ്രതി നിജാഫ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
