Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജില്ല ഹോസ്പിറ്റൽ...

ജില്ല ഹോസ്പിറ്റൽ സ്റ്റാഫ് ഫുട്ബാൾ കിരീടം ആസ്റ്റർ മെഡ്​സിറ്റിക്ക്

text_fields
bookmark_border
ജില്ല ഹോസ്പിറ്റൽ സ്റ്റാഫ് ഫുട്ബാൾ കിരീടം ആസ്റ്റർ മെഡ്​സിറ്റിക്ക്
cancel
കളമശ്ശേരി: ഗവൺമെന്‍റ്​ മെഡിക്കൽ കോളജ് സ്റ്റാഫ് ഫുട്ബാൾ ക്ലബ് ജില്ലയിലെ ആശുപത്രികളെ പങ്കെടുപ്പിച്ച്​ സംഘടിപ്പിച്ച സബിലാൽ മെമ്മോറിയൽ എവർറോളിങ്​ ട്രോഫിക്കുവേണ്ടിയുള്ള ഒന്നാമത് സെവൻസ് ഫുട്ബാൾ ടൂർണമെന്‍റിൽ ആസ്റ്റർ മെഡ്​സിറ്റി ജേതാക്കൾ. ഫൈനലിൽ അപ്പോളോ അഡ്​ലക്​സ് ആശുപത്രിയെ പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് പരാജയപ്പെടുത്തിയത്. മെഡിക്കൽ കോളജ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച ടൂർണമെന്‍റ്​ കോളജ് പ്രിൻസിപ്പൽ ഇൻ-ചാർജ് ഡോ. പി. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് കളമശ്ശേരി നഗരസഭ കലാകായിക സ്ഥിരം സമിതി അധ്യക്ഷൻ കെ.എച്ച്. സുബൈർ, ശാലിനി സബിലാൽ എന്നിവർ ചേർന്ന് ട്രോഫികൾ സമ്മാനിച്ചു. EC KALA 4 F00TBAL കളമശ്ശേരി ഗവൺമെന്‍റ്​ മെഡിക്കൽ കോളജ് സ്റ്റാഫ് ഫുട്ബാൾ ടൂർണമെന്‍റിൽ ജേതാക്കളായ ആസ്റ്റർ മെഡ്​സിറ്റി ടീം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story