Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2022 5:43 AM IST Updated On
date_range 29 March 2022 5:43 AM ISTകെ.പി.എം.എസ് സുവർണ ഗാഥ
text_fieldsbookmark_border
മാന്നാർ: ഏപ്രിൽ രണ്ടിന് കോഴിക്കോട് കടപ്പുറത്തെ മലബാർ സംഗമത്തിന്റെ ഭാഗമായി കെ.പി.എം.എസ് മാന്നാർ യൂനിയൻ നേതൃത്വത്തിൽ സുവർണഗാഥ സംഘടിപ്പിച്ചു. ബുധനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുഷ്പലത മധു ഉദ്ഘാടനം ചെയ്തു. യൂനിയൻ പ്രസിഡന്റ് കെ. രാജൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ. ഷൈജു, ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. കെ.ആർ. മുരളീധരൻ, ബി.ജെ.പി ജില്ല സെക്രട്ടറി സജി ഇടക്കല്ലിൽ, എസ്.എൻ.ഡി.പി യോഗം മാന്നാർ യൂനിയൻ ചെയർമാൻ ഡോ. എം.പി. വിജയകുമാർ, മാന്നാർ പുത്തൻപള്ളി അസി.ഇമാം എ. ഷഹീർ ബാഖവി എന്നിവർ സംസാരിച്ചു. കെ.പി.എം.എസ് മാന്നാർ യൂനിയൻ സെക്രട്ടറി എം.പി. കല്യാണകൃഷ്ണൻ സ്വാഗതവും ട്രഷറർ കുഞ്ഞൂഞ്ഞമ്മ ജനാർദനൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
