Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപോത്തുകളെ മേയാൻ...

പോത്തുകളെ മേയാൻ വിടുന്നത്​ ദുരിതമാകുന്നു 

text_fields
bookmark_border
പോത്തുകളെ മേയാൻ വിടുന്നത്​ ദുരിതമാകുന്നു 
cancel
ചൂർണിക്കര: പാടശേഖരങ്ങളിൽ മേയാൻ വിടുന്ന പോത്തുകൾ ദുരിതമാകുന്നു. കൊയ്ത്ത് കഴിഞ്ഞതും കൃഷി ചെയ്യാത്തതുമായ പാടശേഖരങ്ങളിലാണ് നിയന്ത്രണമില്ലാതെ പോത്തുകളെ അഴിച്ചുവിടുന്നത്. ചൂർണിക്കര പഞ്ചായത്തിലെ വിശാലമായ ചവർപ്പാടം, കട്ടേപ്പാടം പാടശേഖരങ്ങളിലും സമീപ പ്രദേശങ്ങളിലുമാണ് പോത്തുകൾ മേയുന്നത്. ഇവ പലപ്പോഴും റോഡിലേക്കും സമീപ പുരയിടങ്ങളിലേക്കും കയറിച്ചെല്ലുകയാണ്. റോഡുകളിൽ വാഹനങ്ങൾക്ക് ഭീഷണിയായ ഇവ പുരയിടങ്ങളിൽ വലിയ നാശനഷ്ടങ്ങളാണ് പലപ്പോഴും വരുത്തിവെക്കുന്നത്. രാത്രികാലങ്ങളിൽ മിക്ക പോത്തുകളും റോഡുകളിൽ കയറിനിൽക്കലാണ് പതിവ്. ഈ പോത്തുകളാണ് വലിയ ഭീഷണിയായി മാറിയത്. കഴിഞ്ഞ ദിവസം ചവർപ്പാടം ഭാഗത്ത് അമ്പാട്ടുക്കാവിൽ രാത്രിയിൽ ഇരുചക്രവാഹനം പോത്തിനെ ഇടിച്ചു. രാത്രിയിൽ റോഡിൽ കയറിനിന്ന പോത്തിനെ ഇരുചക്രവാഹന യാത്രക്കാരന് കാണാൻ കഴിഞ്ഞില്ല. അപകടത്തിൽ വാഹനം തകരുകയും യാത്രക്കാരന് പരിക്കുപറ്റുകയും ചെയ്തു. കഴിഞ്ഞ രാത്രിയിൽ റെയിൽവേ ഉദ്യോഗസ്‌ഥൻ സുരേന്ദ്രന്‍റെ വീട്ടിൽ പോത്ത് കയറി ചെടികൾ നശിപ്പിച്ചു. ഏതാനും മാസങ്ങൾക്ക് മുമ്പ്​ ഇത്തരത്തിൽ പൊതുശല്യം രൂക്ഷമായിരുന്നു. ഇതേ തുടർന്ന് പഞ്ചായത്ത് ഭരണ സമിതി രാത്രിയിൽ നേരിട്ടിറങ്ങി അലഞ്ഞുനടന്നിരുന്ന കാലികളെ പിടികൂടിയിരുന്നു. ഉടമകൾക്കെതിരെ നടപടികളും സ്വീകരിച്ചു. പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അടിയന്തര നടപടിയെടുക്കുവാൻ തയ്യാറാക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് വൈസ്​ പ്രസിഡൻറ് ബാബു പുത്തനങ്ങാടി ജില്ല കലക്ടർക്ക് പരാതി നൽകി. ക്യാപ്‌ഷൻ ea yas1 chedichatti ചൂർണിക്കര അമ്പാട്ടുകാവ് ഭാഗത്ത് ചവർപാടത്ത് മേയാൻ വിടുന്ന പോത്തുകൾ സമീപ വീട്ടിലെ ചെടിച്ചട്ടികൾ നശിപ്പിച്ച നിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story