Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസോളിഡാരിറ്റി പറവൂർ...

സോളിഡാരിറ്റി പറവൂർ ഏരിയ സമ്മേളനം

text_fields
bookmark_border
സോളിഡാരിറ്റി പറവൂർ ഏരിയ സമ്മേളനം
cancel
പറവൂർ: 'വിശ്വാസത്തിന്റെ അഭിമാനസാക്ഷ്യം വിമോചനത്തിന്റെ പാരമ്പര്യം' പ്രമേയത്തിൽ സോളിഡാരിറ്റി പറവൂർ ഏരിയ റാലിയും സമ്മേളനവും സംഘടിപ്പിച്ചു. പറവൂർ സ്വകാര്യ ബസ്​സ്റ്റാൻഡ് പരിസരത്തുനിന്ന്​ ആരംഭിച്ച പ്രകടനം വെടിമറയിൽ സമാപിച്ചു. പൊതുസമ്മേളനം ജമാഅത്തെ ഇസ്‌ലാമി ജില്ല വൈസ് പ്രസിഡൻറ് എസ്.എം. സൈനുദ്ദീൻ ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സി.എ. നൗഷാദ് മുഖ്യപ്രഭാഷണം നടത്തി. ഏരിയ പ്രസിഡൻറ് കെ.എ. റിയാസ് അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് പി.എൻ. നിയാസ്, എസ്.ഐ.ഒ ഏരിയ പ്രസിഡൻറ് പി.എം. സുബ്ഹാൻ എന്നിവർ സംസാരിച്ചു. ജമാഅത്തെ ഇസ്‌ലാമി പറവൂർ ഏരിയ പ്രസിഡൻറ് കെ.കെ. അബ്ദുൽ അസീസ് സമാപനം നിർവഹിച്ചു. ഏരിയ സെക്രട്ടറി ടി.എ. ഷെഫീഖ് സ്വാഗതവും എം.ജെ. നിജാസ് നന്ദിയും പറഞ്ഞു. പടം EA PVR solidarity 4 ജമാഅത്തെ ഇസ്‌ലാമി ജില്ല വൈസ് പ്രസിഡൻറ് എസ്.എം. സൈനുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story