Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതുടർച്ചയായ വൈദ്യുതി...

തുടർച്ചയായ വൈദ്യുതി നിരക്ക്​ വർധന വ്യവസായങ്ങളെ തകർക്കുമെന്ന്​ ട്രേഡ്​ യൂനിയനുകൾ

text_fields
bookmark_border
കൊച്ചി: തുടർച്ചയായി അഞ്ചുവർഷം വൈദ്യുതി നിരക്ക്​ വർധിപ്പിക്കാനുള്ള കെ.എസ്​.ഇ.ബി നീക്കം വ്യവസായങ്ങളെ തകർക്കുമെന്ന്​ ട്രേഡ്​ യൂനിയനുകൾ. 2022 മുതൽ 2027വരെ അഞ്ചുവർഷം നിരക്ക്​ വർധിപ്പിക്കുന്നതിന്​ മുന്നോടിയായി പൊതുജനാഭിപ്രായം തേടാൻ റഗുലേറ്ററി കമീഷൻ എറണാകുളം, ​കോഴിക്കോട്​, തിരുവനന്തപുരം എന്നിവിടങ്ങളിൽ ഹിയറിങ്​ വെച്ചിട്ടുണ്ട്​. കെ.എസ്​.ഇ.ബിയുടെ ഭീമമായ പ്രവർത്തന നഷ്​ടം വൻ നിരക്ക്​ വർധനയിലൂടെ ഉപഭോക്താക്കളിൽനിന്ന്​ ഈടാക്കാനുള്ള നീക്കം അംഗീകരിക്കപ്പെട്ടാൽ വ്യവസായ വികസനത്തിന്​ സർക്കാർ നടത്തുന്ന ശ്രമങ്ങൾക്ക്​ തിരിച്ചടിയാകുമെന്ന്​ ഇൻഡസ്​ട്രിയൽ സ്റ്റാൻഡിങ്​ കൗൺസിൽ ഓഫ്​ ട്രേഡ്​ യൂനിയൻസ്​ ജനറൽ കൺവീനർ കെ.എൻ. ഗോപിനാഥ്​ പറഞ്ഞു. നിലവിലെ വൻകിട വ്യവസായങ്ങൾക്കെല്ലാം പ്രവർത്തിക്കാൻ കഴിയാത്ത സ്ഥിതിയാണ്​ ഉണ്ടാകുക. ടി.സി.സി, ടി.ടി.പി, കെ.എം.എം.എൽ, എഫ്​.എ.സി.ടി, അപ്പോളോ ടയേഴ്​സ്​, എം.ആർ.എഫ്​, സി.എം.ആർ.എൽ, നിറ്റ ജലാറ്റിൻ, ടെക്സ്​റ്റൈ​ൽ വ്യവസായങ്ങൾ തുടങ്ങിയവയുടെ ഉൽപാദനച്ചെലവ്​ 40-68 ശതമാനം വരെ ഉയരും. വ്യവസായ ശാലകൾ അടച്ചിടേണ്ടി വരുന്നത്​ തൊഴിലാളികൾക്ക്​ പ്രതികൂലമാകും. 2021ൽ റെഗുലേറ്ററി കമീഷൻ അംഗീകരിച്ച 27,234 ദശലക്ഷം യൂനിറ്റിനുള്ള ഉൽപാദനച്ചെലവ്​ 16,487.91 കോടിയായിരിക്കെ 2027ൽ 29,588 ദശലക്ഷം യൂനിറ്റിന്​ 24,310.24 കോടിയാകുമെന്ന ബോർഡിന്‍റെ കണക്കുകൾ വസ്തുതകൾക്ക്​ നിരക്കുന്നതല്ല. വൻകിട ഉപഭോക്താക്കളെ പിടിച്ചുനിർത്താൻ താരിഫ്​ ക്രമീകരണം നടപ്പാക്കുന്നതിന്​ പകരം വ്യവസായങ്ങളെ കേരളത്തിൽനിന്ന്​ ഓടിക്കാൻ ഇടവരുത്തുന്ന നീക്കത്തിന്​ കമീഷൻ അനുവാദം നൽകരുതെന്ന്​ ഗോപിനാഥ്​ ആവശ്യപ്പെട്ടു. നിർദേശം പ്രാവർത്തികമായാൽ അപ്പോ​ളോയുടെ കളമശ്ശേരി, പേരാമ്പ്ര എന്നീ ഫാക്ടറികൾക്ക്​ മാത്രമായി പ്രതിവർഷം ഒമ്പതുകോടിയുടെ ചാർജ്​ വർധനയാണ്​ ഉണ്ടാകുക. സി.ഐ.ഐ ഗാർഡിയൻ കമ്പനിക്ക്​ ഒരു കോടി, കൊച്ചി കപ്പൽശാലക്ക്​ നാലുകോടി, കാർബോറാണ്ടം യൂനിവേഴ്​സലിന്​ 14 കോടി, എഫ്​.എ.സി.ടിക്ക്​ 16 കോടി, ജി.ടി.എന്നിന്​ മൂന്നുകോടി, ഹിൻഡാൽകോക്ക്​ ആറുകോടി, പ്രത്യേക സാമ്പത്തിക മേഖലയിലെ വ്യവസായങ്ങൾക്ക്​ എട്ടുകോടി, ടെക്​നോ പാർക്കിന്​ അഞ്ചുകോടി എന്നിങ്ങനെയും ചാർജ്​ വർധിക്കും. 66 കെ.വി, 110 കെ.വി, 220 കെ.വി എന്നിവക്ക്​ ഒരേ നിരക്ക്​ ഈടാക്കാനുള്ള നിർദേശവും വ്യവസായ വികസനത്തിന്​ തിരിച്ചടിയാകും. ​ചാർജ്​ വർധനവുമായി മുന്നോട്ടുപോയാൽ റെഗുലേറ്ററി കമീഷന്‍റെ ആസ്ഥാനത്തേക്ക്​ മാർച്ച്​ നടത്താൻ യോഗം തീരുമാനിച്ചു. വി.പി. ജോർജ്​ (ഐ.എൻ.ടി.യു.സി), അഡ്വ. മുജീബ്​ റഹ്​മാൻ, എം.എം. ജബ്ബാർ (സി.ഐ.ടി.യു), പി.കെ. സത്യൻ (ബി.എം.എസ്​), സജി പൗലോസ്​ (എ.ഐ.ടി.യു.സി) എന്നിവർ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story