Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാറിടിച്ച് വീട്ടമ്മ...

കാറിടിച്ച് വീട്ടമ്മ മരിച്ചു; ഭർത്താവിന് ഗുരുതര പരിക്ക്​

text_fields
bookmark_border
കാറിടിച്ച് വീട്ടമ്മ മരിച്ചു; ഭർത്താവിന് ഗുരുതര പരിക്ക്​
cancel
അടൂർ: എം.സി റോഡിൽ പുതുശ്ശേരിഭാഗം ജങ്ഷനിൽ നിയന്ത്രണംവിട്ട കാറിടിച്ച് യുവതി മരിച്ചു. ഭർത്താവിന് ഗുരുതര പരിക്കേറ്റു. കടമ്പനാട് വടക്ക് അമ്പലവിള പടിഞ്ഞാറ്റേതിൽ രാജേഷിന്‍റെ ഭാര്യ സിംലിയാണ് (36) മരിച്ചത്. രാജേഷിനെ (38) തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് 3.30നാണ് അപകടം. റോഡരികിൽ സ്കൂട്ടർ നിർത്തി ഇരുവരും സംസാരിക്കുന്നതിനിടെ കൊട്ടാരക്കര ഭാഗത്തുനിന്ന് വന്ന സ്കോർപിയോ കാർ ഇടിക്കുകയായിരുന്നു. കാർ പാതവശത്തെ ബാരിക്കേഡ് തകർത്ത് സ്കൂട്ടറിലിടിച്ചശേഷം നടപ്പാതയിൽ ഇടിച്ചുകയറിയാണ് നിന്നത്. അമിത വേഗതയിലായിരുന്നു വാഹനമെന്ന് നാട്ടുകാർ പറഞ്ഞു. ചൂരക്കോട് കളത്തട്ട്​ ജങ്ഷന് സമീപം വാടകവീട്ടിൽ താമസിക്കുകയായിരുന്നു കുടുംബം. മക്കൾ: റെയ്സർ, റിയ. സിംലിയുടെ മൃതദേഹം അടൂർ ഗവ. ജനറൽ ആശുപത്രി മോർച്ചറിയിൽ. PTD simli (36) ADR സിംലി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story