Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2022 5:37 AM IST Updated On
date_range 29 March 2022 5:37 AM ISTപുതിയ മദ്യനയം സൃഷ്ടിക്കുക, ബുദ്ധിയില്ലാത്ത തലമുറയെ -കെ.സി.ബി.സി മദ്യവിരുദ്ധ സമിതി
text_fieldsbookmark_border
കൊച്ചി: ഫലവർഗങ്ങളില്‍നിന്ന് മദ്യം ഉൽപാദിപ്പിച്ച് വരുംതലമുറയെ ലഹരിയില്‍ ആഴ്ത്തി വരുമാനം വർധിപ്പിക്കാനുള്ള സര്‍ക്കാറിന്റെ പുതിയ മദ്യനയം തിരുത്തണമെന്ന് കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ (കെ.സി.ബി.സി) മദ്യവിരുദ്ധ സമിതി ചെയര്‍മാന്‍ ബിഷപ് യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ്. കെ.സി.ബി.സി മദ്യവിരുദ്ധ സമിതി വരാപ്പുഴ അതിരൂപതയുടെ 22ാം പൊതുയോഗവും കുടുംബസംഗമവും എറണാകുളം സോഷ്യല്‍ സര്‍വിസ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ മദ്യനയം സ്ത്രീകളെയും കുട്ടികളെയും ലഹരിക്ക് അടിമകളാക്കി ചിന്താശക്തിയില്ലാത്തതും ബുദ്ധിയില്ലാത്തതുമായ തലമുറയെ സൃഷ്ടിക്കാനേ ഉപകരിക്കൂവെന്നും ബിഷപ് പറഞ്ഞു. ചടങ്ങില്‍ വരാപ്പുഴ അതിരൂപത കെ.സി.ബി.സി മദ്യവിരുദ്ധ സമിതി സ്ഥാപക ഡയറക്ടര്‍ ഫാ. സെബാസ്റ്റിന്‍ വട്ടപ്പറമ്പിലിനെ അനുമോദിച്ചു. വരാപ്പുഴ അതിരൂപത മദ്യവിരുദ്ധ സമിതി പ്രസിഡന്റ് സെബാസ്റ്റ്യന്‍ വലിയപറമ്പിലിൽ അധ്യക്ഷത വഹിച്ചു. ബ്രദർ ബേബി, മെല്‍ബി ബേബി, വരാപ്പുഴ അതിരൂപത ഡയറക്ടര്‍ ഫാ. അഗസ്റ്റിന്‍ ബൈജു കുറ്റിക്കല്‍, ജനറല്‍ സെക്രട്ടറി റാഫേല്‍ മുക്കത്ത്, ഫാ. ലിക്‌സന്‍, എറണാകുളം സോഷ്യല്‍ സര്‍വിസ് ഡയറക്ടര്‍ ഫാ. മാര്‍ട്ടിന്‍ അഴിക്കകത്ത്, ജെസി ഷാജി, രൂപത ആനിമേറ്റര്‍ സിസ്റ്റര്‍ ആന്‍ തുടങ്ങിയവര്‍ സംസാരിച്ചു. er kcbc yogam വരാപ്പുഴ അതിരൂപത മദ്യവിരുദ്ധ സമിതി പൊതുയോഗവും കുടുംബസംഗമവും ബിഷപ് യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story