Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2022 5:39 AM IST Updated On
date_range 28 March 2022 5:39 AM ISTകൊച്ചി മെട്രോ കരാർ ജീവനക്കാർ അനിശ്ചിതകാല പണിമുടക്കിന്
text_fieldsbookmark_border
ആലുവ: കൊച്ചി മെട്രോയിൽ ജോലിചെയ്യുന്ന വിവിധ കരാർ ജീവനക്കാർ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും. കൊച്ചി മെട്രോ സ്‌റ്റാഫ് ആൻഡ് വർക്കേഴ്സ് അസോ. (ഐ.എൻ.ടി.യു.സി) നേതൃയോഗത്തിലാണ് തീരുമാനം. തൊഴിലാളികളുടെ സേവന-വേതന വ്യവസ്ഥകൾ പുനഃസ്ഥാപിക്കുക, ആവശ്യാനുസരണം തൊഴിലാളികളെ നിയമിക്കുക, നിയമപരമായി അർഹതപ്പെട്ട ആനുകൂല്യം അനുവദിക്കുക, ബോണസ് നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. മെട്രോ മാനേജ്മെന്‍റിൻെറ നിഷേധാത്മക നിലപാടിൽ യൂനിയൻ പ്രതിഷേധിച്ചു. നേതൃയോഗം ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്‍റ് വി.പി. ജോർജ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി രഞ്ജിത് കൊച്ചുവീടൻ അധ്യക്ഷതവഹിച്ചു. ഷിജോ തച്ചപ്പിള്ളി, വിജു ചൂളക്കൻ, എബി കോഴിക്കാടൻ, സീനമോൾ ദേവസി, ബിന്ദു വിജയൻ, ആശ പ്രദീപ്, ജോൺസൻ മയ്പാൻ, അജ്മൽ സക്കീർ, സാം വി.റോയി, രാകേഷ്, രാജു, സബിൻ മാത്യു, കെ.എ. ഹിശാം എന്നിവർ സംസാരിച്ചു. ഏപ്രിൽ എട്ടിന് അവകാശ പ്രഖ്യാപന സമ്മേളനം ജില്ല കോൺഗ്രസ് കമ്മിറ്റി ഓഡിറ്റോറിയത്തിൽ ചേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story