Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബഫർ സോണിൽ കുരുക്കി...

ബഫർ സോണിൽ കുരുക്കി നിർമാണ അനുമതി തടയരുത് -മുസ്‌ലിം ലീഗ് നിർമ്മാണ അനുമതി തടയരുത് -  മുസ്‌ലിം ലീഗ്

text_fields
bookmark_border
ആലുവ: സിൽവർ ലെയിൻ റെയിൽ പാത വന്നാൽ കേരളത്തിൽ പാവപ്പെട്ട ജനങ്ങൾക്ക് പാതക്കിരുവശവും ബഫർ സോണിൽ 30 മീറ്റർ ദൂരപരിധിയിൽ നിർമാണ അനുമതി ലഭിക്കില്ലെന്നും പുതുതായി പണിത വീടുകൾക്ക് താമസാനുമതി നിഷേധിക്കപ്പെടുമെന്നും മുസ്​ലിം ലീഗ് ആലുവ നിയോജക മണ്ഡലം നേതൃയോഗം കുറ്റപ്പെടുത്തി. ജനങ്ങൾക്ക് തീരാദുരിതം മാത്രം നൽകുന്ന ഈ പദ്ധതി ഉപേക്ഷിച്ച് പകരം യാത്രപദ്ധതി ആവിഷ്കരിക്കണമെന്ന് പ്രമേയത്തിൽ ആവശ്യപ്പെട്ടു. പ്രസിഡന്‍റ്​ എം.കെ.എ. ലത്തീഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എ. താഹിർ സ്വാഗതം പറഞ്ഞു. ജില്ല പ്രസിഡന്‍റ്​ കെ.എം. അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി ഹംസ പറക്കാട്ട് പാർട്ടി പരിപാടികൾ വിശദീകരിച്ചു. ജില്ല വർക്കിങ് പ്രസിഡന്‍റ്​ വി.ഇ. അബ്ദുൽ ഗഫൂർ, വനിത ലീഗ് സംസ്ഥാന സെക്രട്ടറി സാജിത സിദ്ദീഖ് എന്നിവർ സംസാരിച്ചു. പി.എ. മഹ്ബൂബ് പ്രമേയം അവതരിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story