Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചേന്ദമംഗലം സഹകരണ...

ചേന്ദമംഗലം സഹകരണ ബാങ്ക് വാർഷിക പൊതുയോഗം ബഹളത്തിൽ കലാശിച്ചു

text_fields
bookmark_border
ചേന്ദമംഗലം സഹകരണ ബാങ്ക് വാർഷിക പൊതുയോഗം ബഹളത്തിൽ കലാശിച്ചു
cancel
പറവൂർ: കോൺഗ്രസ് ഭരണം നടത്തുന്ന ചേന്ദമംഗലം സർവിസ് സഹകരണ ബാങ്കി‍ൻെറ വാർഷിക പൊതുയോഗം ബഹളത്തിൽ കലാശിച്ചു. ഞായറാഴ്ച പാലിയം ഹയർ സെക്കൻഡറി സ്കൂൾ ഹാളിൽ ചേർന്ന പൊതുയോഗ അജണ്ടയിൽ 2020-21 വർഷത്തെ ഓഡിറ്റ് ചെയ്ത കണക്കുകളും ന്യൂനത സംഗ്രഹവും ഉൾപ്പെടുത്തിയിരുന്നില്ല. ഇത് സി.പി.എം ഏരിയ കമ്മിറ്റി അംഗം എ.എസ്. അനിൽകുമാറി‍ൻെറ നേതൃത്വത്തിൽ എത്തിയ പ്രവർത്തകർ ചോദ്യം ചെയ്തു. എന്നാൽ, ഇത് ഉൾപ്പെടുത്താൻ കഴിയില്ലെന്ന് പ്രസിഡൻറ് കെ. ശിവശങ്കരൻ അറിയിച്ചു. തുടർന്ന് അജണ്ടപോലും വായിക്കാതെ പൊതുയോഗം പിരിച്ചുവിട്ടതായി അറിയിച്ച് പ്രസിഡന്‍റും ഭരണ സമിതി അംഗങ്ങളും പോയി. എന്നാൽ, പൊതുയോഗം നടന്നതായി വരുത്താൻ സെക്രട്ടറി നടത്തിയ നീക്കം വീണ്ടും പ്രശ്നങ്ങൾക്ക് വഴിവെച്ചു. പൊതുയോഗം പിരിച്ചുവിട്ടതായി എഴുതി നൽകണമെന്ന് സഹകാരികൾ ചിലർ സെക്രട്ടറിയോട് ആവശ്യപ്പെട്ടു. എന്നൽ, അതിന് തയാറാകാതിരുന്നതോടെ സെക്രട്ടറിയെ ഉപരോധിച്ചു. സഹകാരികൾ ഒപ്പിട്ട നിവേദനവും സെക്രട്ടറിക്ക് നൽകി. ബാങ്ക് പരിധിയിലില്ലാത്ത ജില്ലക്ക് പുറത്തുള്ള നിലം ഉപയോഗിച്ച് കോടികൾ വായ്പ നൽകിയത് സംബന്ധിച്ചും വിവിധ വായ്പ ഇടപാടുകളിൽ നടന്ന ക്രമക്കേടുകളെക്കുറിച്ചും ഓഡിറ്റ് റിപ്പോർട്ടിൽ പരാമർശമുണ്ട്. ഇതു സംബന്ധിച്ച് സഹകരണ ജോയന്‍റ്​ രജിസ്ട്രാറി‍ൻെറ വകുപ്പ് 65 പ്രകാരമുള്ള അന്വേഷണവും നടന്നു വരുകയാണ്. ഇതാണ് അജണ്ടയിൽ ഓഡിറ്റ് റിപ്പോർട്ട് ഉൾപ്പെടുത്താതിരുന്നതിന്​ കാരണമായത്​. പൊതുയോഗം നടന്നിട്ടില്ലെന്ന് സെക്രട്ടറി രേഖാമൂലം എഴുതി നൽകിയതിനെ തുടർന്ന് വൈകീട്ട് അഞ്ചോടെ സഹകാരികൾ ഉപരോധം അവസാനിപ്പിച്ചു. അതേസമയം, പൊതുയോഗം രാഷ്ട്രീയ പ്രേരിതമായി സി.പി.എം നേതാക്കൾ അലങ്കോലപ്പെടുത്തിയതായി പ്രസിഡൻറ് കെ. ശിവശങ്കരൻ ആരോപിച്ചു. പടം EA PVR chendamangalam 4 ചേന്ദമംഗലം സഹകരണ ബാങ്ക് സെക്രട്ടറിയെ സി.പി.എം പ്രവർത്തകർ ഉപരോധിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story