Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2022 5:30 AM IST Updated On
date_range 28 March 2022 5:30 AM IST'മണിക്കാതില' ഓർക്കിഡിന്‍റെ പുതിയ മുഖം
text_fieldsbookmark_border
ആലപ്പുഴ: പശ്ചിമഘട്ടത്തിൽനിന്ന് പുതിയ ഇനം ഓർക്കിഡ് സസ്യത്തെ കണ്ടെത്തി. സെയ്‌ഡൻഫിയ മണിക്കാതില എന്നാണ് പുതിയ ചെടിയുടെ ശാസ്ത്രനാമം. പരമ്പരാഗത കർണാലങ്കാരമായ മണിക്കാതിലയോട് സമാനമായ ഇവയുടെ ദളങ്ങളാണ് പേരിനാധാരം. ഇടുക്കി ജില്ലയിലെ രാജമലയിൽ പുൽമേടുകളിലാണ് കണ്ടെത്തിയത്. 12 സെന്‍റിമീറ്റർവരെ വലുപ്പം വെക്കുന്ന ഇവയിൽ പർപ്പിൾ വർണത്തിൽ ആകർഷകമായ പൂക്കൾ രൂപപ്പെടുന്നു. നിലംപറ്റി വളരുന്ന കട്ടിയുള്ള ഇലകളും പ്രത്യേകതയാണ്. ഇന്ത്യയിൽ സെയ്ഡൻഫിയ എന്ന ജനുസിൽ ഇവയെക്കൂടാതെ അഞ്ച് ഇനങ്ങളെ ഇതോടകം ശാസ്ത്രലോകം തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും അവയിൽനിന്നെല്ലാം വ്യത്യസ്തമായി പുതിയ ഇനത്തിന്റെ നടുദളം വീതിയെക്കാൾ നീളമുള്ളവയാണ്. ഈ ഇനം പത്തോളം ചെടികൾ മാത്രമാണ് മൂന്നുവർഷത്തിനിടെ കണ്ടെത്തിയത്. അതുകൊണ്ടുതന്നെ അതീവ സംരക്ഷണ പ്രാധാന്യം ഇവക്കുണ്ട്. ആലപ്പുഴ സനാതന ധർമകോളജിലെ സസ്യശാസ്ത്രവിഭാഗം അധ്യാപകൻ ഡോ. ജോസ് മാത്യു, വയനാട് സ്വാമിനാഥൻ ഫൗണ്ടേഷനിലെ സീനിയർ ടെക്നിക്കൽ ഓഫിസർ സലിം പിച്ചൻ, കേരള യൂനിവേഴ്‌സിറ്റി പ്രഫസർ ഡോ. പി. എം. രാധാമണി, ചെമ്പഴന്തി എസ്.എൻ കോളജ് അധ്യാപിക ഡോ. എസ്. ഉഷ, എറണാകുളം സെന്‍റ് ആൽബർട്സ് കോളജ് അധ്യാപകൻ ഡോ. കെ. മധുസൂദനൻ, ഓർക്കിഡ് ഗവേഷകൻ ദാരിസ്‌സ് സ്ലക്കെട്ടോ എന്നിവരാണ് കണ്ടെത്തലിന് പിന്നിൽ. പോളണ്ടിലെ ബി.ആർ.സി ശാസ്ത്രമാസികയുടെ പുതിയലക്കത്തിൽ ഇവയെക്കുറിച്ചുള്ള പ്രബന്ധം പ്രസിദ്ധീകരിച്ചിട്ടുണ്ട്. APG manikathila orkid ഇടുക്കി രാജമലയിൽനിന്ന് കണ്ടെത്തിയ മണിക്കാതില ഓർക്കിഡ് സസ്യം APG manikathila orkid flower മണിക്കാതില ഓർക്കിഡിന്‍റെ പൂക്കൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story