Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2022 5:47 AM IST Updated On
date_range 27 March 2022 5:47 AM ISTകെ-റെയിൽ: പ്രതിപക്ഷ സമരത്തെ വിമർശിച്ച് വെള്ളാപ്പള്ളി നടേശൻ
text_fieldsbookmark_border
കൊച്ചി: കെ-റെയിൽ പദ്ധതിക്കെതിരെ പ്രതിപക്ഷം നടത്തുന്ന സമരത്തെ വിമർശിച്ചും സർക്കാറിനെ അനുകൂലിച്ചും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. രാഷ്ട്രീയനേട്ടം കൊയ്യാനാണ് പ്രതിപക്ഷം സമരവുമായി ഇറങ്ങിയിരിക്കുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. രാഷ്ട്രീയക്കാർ വെറുതേ സമരത്തിലേക്ക് ചാടിയിറങ്ങില്ലല്ലോ. നിയമലംഘനം ഉണ്ടായാൽ പൊലീസ് ഇടപെടുന്നത് സ്വാഭാവികമാണ്. സമരത്തിന് പിന്നിൽ തീവ്രവാദികളുണ്ടാകാമെന്ന ആരോപണം ശരിയും തെറ്റുമാകാം. പദ്ധതി ആരു കൊണ്ടുവന്നു എന്നതല്ല, നല്ലതാണെങ്കിൽ അതുമായി സഹകരിച്ചും സഹായിച്ചും മുന്നോട്ടുപോവുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story