Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2022 5:47 AM IST Updated On
date_range 27 March 2022 5:47 AM ISTസിൽവർലൈൻ കല്ലിടല്‍ നിയമവിരുദ്ധമെന്ന് ആംആദ്മി
text_fieldsbookmark_border
കൊച്ചി: കെ-റെയില്‍ പദ്ധതിയില്‍ നടക്കുന്ന കല്ലിടല്‍ നിയമവിരുദ്ധവും നടപടിക്രമങ്ങള്‍ പാലിക്കാതെയുമാണെന്ന് ആംആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ പി.സി. സിറിയക്കും സംസ്ഥാന ചുമതലയുള്ള പ്രഭാരി എന്‍. രാജയും വാർത്തസമ്മേളനത്തിൽ ആരോപിച്ചു. സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് ജനങ്ങളെ ഭയപ്പെടുത്തുകയും അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നതിനെതിരെ ആം ആദ്മി പാര്‍ട്ടിയും സമരരംഗത്തിറങ്ങും. നിലവിലുള്ള റെയില്‍ സംവിധാനം ശക്തിപ്പെടുത്തിയാല്‍തന്നെ ഗതാഗതപ്രശ്‌നം പരിഹരിക്കാനാകുമെന്നും കെ-റെയിലിന് ചെലവാകുന്ന തുകയുടെ പത്തുശതമാനംകൊണ്ട് ഇതു പൂര്‍ത്തിയാക്കാനാകുമെന്നും സിറിയക് പറഞ്ഞു. വരുന്ന തെരഞ്ഞെടുപ്പുകളില്‍ തെലങ്കാന, കര്‍ണാടക, കേരളം മേഖലകളില്‍ സജീവമായി മത്സരരംഗത്തുണ്ടാകുമെന്നും ഇതിനായി സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പ്രഭാരിയായി എന്‍. രാജയെ അയച്ചതെന്നും നേതാക്കള്‍ പറഞ്ഞു. പുതിയ സംസ്ഥാന ഓഫിസും കൊച്ചിയില്‍ തുറന്നു. സംസ്ഥാന സെക്രട്ടറി പത്മനാഭന്‍ ഭാസ്‌കരനും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story