Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറോ റോ വെസലി‍െൻറ റാമ്പ്...

റോ റോ വെസലി‍െൻറ റാമ്പ് ഒടിഞ്ഞ്​ ഗതാഗതം തടസ്സപ്പെട്ടു

text_fields
bookmark_border
റോ റോ വെസലി‍ൻെറ റാമ്പ് ഒടിഞ്ഞ്​ ഗതാഗതം തടസ്സപ്പെട്ടു ഫോർട്ട്​കൊച്ചി: ഒരു വെസൽ മാത്രം സർവിസ് നടക്കുന്നതിനാൽ യാത്രക്കാർ ദുരിതത്തിലായിരിക്കെ 'സേതുസാഗർ -1' ‍ൻെറ റാമ്പ് ഒടിഞ്ഞതുമൂലം റോ റോ ഗതാഗതം തടസ്സപ്പെട്ടു. രാവിലെ പത്തോടെ വൈപ്പിനിൽനിന്ന് ഫോർട്ട്കൊച്ചിയിൽ എത്തിയ വെസൽ റോ റോ ജെട്ടിയിൽ അടുപ്പിക്കുന്നതിനിടെയാണ് റാമ്പി‍ൻെറ ഒരു കഷണം ഒടിഞ്ഞത്. പിന്നീട് ഒടിഞ്ഞ ഭാഗത്തെ റാമ്പ് അഴിച്ചുമാറ്റിയശേഷമാണ് റോ റോ സർവിസ് തുടരാനായത്. ഇതോടെ അരമണിക്കൂറോളം സർവിസ് തടസ്സപ്പെട്ടു. നല്ല തിരക്കുള്ള സമയമായതിനാൽ ഇരുകരയിലും നിരവധി യാത്രക്കാരും വാഹനങ്ങളും കാത്ത് നിൽക്കുകയായിരുന്നു. രണ്ട് റോ റോകൾ സർവിസ് നടത്തിയിരുന്ന ഇവിടെ ഒരെണ്ണം മാത്രമാണ് ഇപ്പോൾ സർവിസ് നടത്തുന്നത്. ഫിറ്റ്നസ് ഇല്ലാത്തതിനാൽ ജനുവരി 31 മുതൽ 'സേതുസാഗർ - 2' വെസൽ മാറ്റി കെട്ടിയിട്ടിരിക്കുകയാണ്. ഇപ്പോൾ സർവിസ് നടത്തുന്ന വെസലിന് എന്തെങ്കിലും തകരാർ സംഭവിച്ചാൽ വൈപ്പിൻ ഫോർട്ട്കൊച്ചി റോ റോ ഗതാഗതം പൂർണമായും തടസ്സപ്പെടും. രണ്ടുമാസമായിട്ടും മാറ്റി കെട്ടിയിരിക്കുന്ന സേതുസാഗർ 2 ‍ൻെറ അറ്റകുറ്റപ്പണി നടത്തി ഫിറ്റ്നസ് വാങ്ങാൻ തയാറാകാത്ത നഗരസഭയുടെ നടപടിയിൽ വൈപ്പിൻ ഫോർട്ട്കൊച്ചി പാസഞ്ചേഴ്സ് അസോസിയേഷൻ നേതാക്കളായ ഫ്രാൻസിസ് ചമ്മണി, കെ.എ. മുജീബ് റഹ്മാൻ എന്നിവർ പ്രതിഷേധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story