Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനഗരസഭ ബജറ്റ്...

നഗരസഭ ബജറ്റ് ചർച്ചയിൽനിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി

text_fields
bookmark_border
പറവൂർ: നഗരസഭയുടെ 2022-'23 സാമ്പത്തിക വർഷത്തെ ബജറ്റ് കാമ്പില്ലാത്തതും പൊള്ളയായതുമാണെന്ന് കുറ്റപ്പെടുത്തി ബജറ്റ് ചർച്ചയിൽനിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. ആവർത്തനങ്ങൾ മാത്രമാണ് ബജറ്റിലുടനീളം. കഴിഞ്ഞ 10 വർഷത്തെ ബജറ്റ് എടുത്താൽ എല്ലാത്തിലും ഇപ്പോൾ അവതരിപ്പിച്ച പദ്ധതികൾ കാണും. മിച്ചബജറ്റുണ്ടാക്കുന്നതിനായി പാഴ്​ കണക്കുകൾ ഉപയോഗിച്ചുള്ള സൂത്രപ്പണികൾ നടത്തിയിരിക്കുകയാണ്. കോവിഡ് ചികിത്സകേന്ദ്രം നിർത്തി മാസങ്ങളായിട്ടും അറ്റകുറ്റപ്പണികൾ നടത്താതെ പൂട്ടിക്കിടക്കുന്ന ടൗൺഹാളിൽനിന്ന്​ 15 ലക്ഷം രൂപ വരുമാനം പ്രതീക്ഷിക്കുന്നത് വിചിത്രമാണ്. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെയും നഗരസഭയുടെയും വിഹിതത്തോടെ നടപ്പാക്കുന്ന പി.എം.എ.വൈ, ലൈഫ് ഭവനപദ്ധതികൾ നഗരസഭയുടെ സമ്പൂർണ ഭവനപദ്ധതി എന്ന നിലയിൽ അവതരിപ്പിച്ചത് ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് ടി.വി. നിഥിൻ പറഞ്ഞു. ജില്ലയിൽ ഏറ്റവും കൂടുതൽ നികുതി പിരിക്കുന്ന നഗരസഭയാണ് വരുമാനം ഇല്ലാത്ത അവസ്ഥയിൽ നിൽക്കുന്നത്. തനത് വരുമാനം വർധിപ്പിക്കാനുള്ള ഒന്നും ബജറ്റിലില്ലെന്ന് എൽ.ഡി.എഫ് കൗൺസിലർമാർ ചൂണ്ടിക്കാട്ടി. ഭിന്നശേഷിക്കാർക്ക് കഴിഞ്ഞ ബജറ്റിൽ ഉൾപ്പെടുത്തിയിരുന്ന 17 ലക്ഷം രൂപയുടെ സ്കോളർഷിപ് നൽകാതിരുന്നത് നഗരസഭക്ക് മാനക്കേടുണ്ടാക്കിയെന്ന് കൗൺസിലർ എൻ.ഐ. പൗലോസ് പറഞ്ഞു. ബി.ജെ.പി കൗൺസിലർമാരും സ്വതന്ത്ര കൗൺസിലർ ജോബി പഞ്ഞിക്കാരനും ബജറ്റിനെ എതിർത്തു. എല്ലാ മേഖലകളെയും ഉൾക്കൊള്ളുന്ന സന്തുലിത ബജറ്റാണെന്ന് കോൺഗ്രസ് അംഗങ്ങൾ അവകാശപ്പെട്ടു. ആരോഗ്യകാരണങ്ങളാൽ നഗരസഭാധ്യക്ഷ വി.എ. പ്രഭാവതിയുടെ അസാന്നിധ്യത്തിൽ വൈസ്‌ ചെയർമാൻ എം.ജെ. രാജുവിന്റെ അധ്യക്ഷതയിലാണ് ബജറ്റ് ചർച്ച നടന്നത്. പ്രതിപക്ഷം ഇറങ്ങിപ്പോയതിനെത്തുടർന്ന് ഭരണപക്ഷാംഗങ്ങളുടെ പിന്തുണയോടെ ബജറ്റ് പാസാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story