Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2022 5:40 AM IST Updated On
date_range 27 March 2022 5:40 AM ISTകഞ്ചാവുമായി യുവാവ് പിടിയിൽ
text_fieldsbookmark_border
കിഴക്കമ്പലം: ഊരക്കാടുനിന്ന് രണ്ട് കിലോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിക്ക് പതിനഞ്ചോളം കേസുകൾ. ചേരക്കാട്ടു വീട്ടിൽ ചെറിയാൻ ജോസഫിനെയാണ് (31) അറസ്റ്റ് ചെയ്തത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് വെള്ളിയാഴ്ച ഇയാളുടെ വീട്ടിൽ തടിയിട്ടപറമ്പ് പൊലീസ് നടത്തിയ പരിശോധനയിലാണ് പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ് സൂക്ഷിച്ച കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് തൂക്കാനുപയോഗിക്കുന്ന ഇലക്ട്രോണിക് ഡിജിറ്റൽ ത്രാസും കണ്ടെത്തി. ചെറിയ പൊതികളിലാക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിലാണ് വിൽപന. യുവാക്കൾക്കിടയിലാണ് കൂടുതലായും കഞ്ചാവ് വിൽക്കുന്നത്. തൃക്കാക്കര, കളമശ്ശേരി, എറണാകുളം സെൻട്രൽ, വിയ്യൂർ, ഹിൽ പാലസ്, ആലുവ, എടത്തല, തടിയിട്ടപറമ്പ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇൻസ്പെക്ടർ വി.എം. കേഴ്സൻ, എസ്.ഐമാരായ ടി.സി. രാജൻ, വി.എം. അലി, എ.എസ്.ഐമാരായ കെ.പി. അബു, ഇബ്രാഹീംകുട്ടി എസ്.സി.പി.ഒമാരായ അൻവർ സാദത്ത്, പി.എം. ഷമീർ, ഷിഹാബ്, സി.പി.ഒമാരായ അരുൺ കെ. കരുൺ, വിപിൻ എൽദോസ്, അൻസാർ തുടങ്ങിയവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പടം. ചെറിയാൻ ജോസഫ് (er palli 2
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
