Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2022 5:40 AM IST Updated On
date_range 27 March 2022 5:40 AM ISTവഖഫ് നിയമനം: സമരവുമായി മുന്നോട്ട് -സാദിഖലി തങ്ങൾ
text_fieldsbookmark_border
ആലപ്പുഴ: വഖഫ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള തീരുമാനത്തിനെതിരെ സമരവുമായി മുസ്ലിം ലീഗ് മുന്നോട്ടുപോകുമെന്ന് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. നിയമസഭയിലാണ് തീരുമാനം പ്രഖ്യാപിച്ചത്. അവിടെത്തന്നെ തീരുമാനം പിൻവലിക്കണം. യൂത്ത് ലീഗ് ദക്ഷിണ മേഖല സമ്മേളനത്തിൽ എത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. കെ-റെയിലിനെതിരെ നടക്കുന്നത് ജനകീയ സമരമാണ്; രാഷ്ട്രീയ സമരമല്ല. ജനങ്ങൾ മുഴുവൻ പദ്ധതിക്ക് എതിരാണ്. തീരുമാനം പുനഃപരിശോധിക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും അദ്ദേഹം പ്രതികരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story