Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഉടമകളായ വയോദമ്പതികൾ...

ഉടമകളായ വയോദമ്പതികൾ രോഗബാധിതരായി; കന്നുകാലികൾക്ക് തീറ്റ എത്തിച്ച്​ വിദ്യാർഥികൾ

text_fields
bookmark_border
ഉടമകളായ വയോദമ്പതികൾ രോഗബാധിതരായി; കന്നുകാലികൾക്ക് തീറ്റ എത്തിച്ച്​ വിദ്യാർഥികൾ
cancel
മൂവാറ്റുപുഴ: ഉടമകളായ വയോദമ്പതികൾ രോഗബാധിതരായതിനെ തുടർന്ന് ഒരാഴ്ചയായി പട്ടിണിയിലായ മൂന്ന് പശുക്കൾക്കും മൂന്ന് കിടാവുകൾക്കുമാണ് ഈസ്റ്റ് മാറാടി സർക്കാർ വി.എച്ച്.എസ് സ്കൂൾ വിദ്യാർഥികൾ തണലായി. ഈസ്റ്റ് മാറാടി പൗലിൻ വടക്കേക്കര വീട്ടിൽ വയോ ദമ്പതികളുമായ ആൻഡ്രൂസും അമ്മിണിയും മാത്രമാണ് താമസിക്കുന്നത്. പശു വളർത്തലിലൂടെ കിട്ടുന്ന വരുമാനം കൊണ്ടാണ് ഇവർ ജീവിക്കുന്നത്. ഒരാഴ്ചയായി ആൻഡ്രൂസ് ശ്വാസകോശ സംബന്ധമായ രോഗമായി ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിനെ തുടർന്ന് അഞ്ചുദിവസമായി പശുക്കൾക്ക് ആഹാരമില്ലാതെ പട്ടിണി കിടക്കുന്നത് ശ്രദ്ധയിൽപെട്ട മാറാടി മൃഗാശുപത്രി സബ് സെന്‍ററിലെ ലൈവ് സ്റ്റോക് ഇൻസ്പെക്ടർ അബ്ദുൽ കരീം സ്കൂളിലെ വി.എച്ച്.എസ്.ഇ വിദ്യാർഥികളെ വിവരം അറിയിച്ചു. അധ്യാപകനായ സമീർ സിദ്ദീഖിയും പി.ടി.എ പ്രസിഡന്‍റ്​ സിനിജ സനിലും വിദ്യാർഥികളും സ്കൂൾ പരിസരത്തുള്ള വീടുകളിൽനിന്നും പറമ്പിൽനിന്നും വളർത്തുപുല്ലും അല്ലാത്തവയും ശേഖരിച്ചു. ഇക്കാര്യം ശ്രദ്ധയിൽപെട്ട മാറാടി സ്വദേശിയും ക്ഷീര കർഷകനുമായ മനോജ് ത‍ൻെറ കൈവശമുണ്ടായിരുന്ന വയ്​ക്കോൽ മുഴുവൻ സൗജന്യമായി നൽകി. വിദ്യാർഥികളായ കെ.എസ്. അൻസിൽ, ശിവാനന്ദ് സജി, അൽത്താഫ് ലിൻസാർ, മുഹമ്മദ് സഹൽ, യാസിൻ സലീം, എം. ഇ.അജ്സൽ തുടങ്ങിയവർ അവശരായി കിടന്ന മൂന്ന് പശുക്കൾക്കും അതിന്റെ കുട്ടികൾക്കും വെള്ളവും തീറ്റയും പുല്ലും വയ്​ക്കോലും നൽകി. ചിത്രം. പശുക്കൾക്ക്​ ആഹാരം എത്തിച്ച ഈസ്റ്റ് മാറാടി സർക്കാർ സ്കൂളിലെ വിദ്യാർഥികളും അധ്യാപകൻ സമീർ സിദ്ദീഖിയും ലൈവ് സ്റ്റോക്​ ഇൻസ്പെക്ടർ അബ്ദുൽ കരീമും Em Mvpa 2 school
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story