Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദേശീയ പണിമുടക്ക്:​...

ദേശീയ പണിമുടക്ക്:​ തൊഴിലാളികൾക്ക് കത്ത് നൽകി ബി.പി.സി.എൽ മാനേജ്മെന്‍റ്

text_fields
bookmark_border
പ​ള്ളി​ക്ക​ര: മാ​ര്‍ച്ച് 28,29 ദേ​ശീ​യ പ​ണി​മു​ട​ക്കി​ല്‍ പ​ങ്കെ​ടു​ത്താ​ല്‍ 16 ദി​വ​സ​ത്തെ ശ​മ്പ​ളം പി​ടി​ച്ചു​വെ​ക്കു​മെ​ന്ന്​ തൊ​ഴി​ലാ​ളി​ക​ള്‍ക്ക് ക​ത്ത് ന​ല്‍കി ബി.​പി.​സി.​എ​ല്‍ മാ​നേ​ജ്‌​മെ​ന്‍റ്. വ്യ​വ​സാ​യ ത​ര്‍ക്ക നി​യ​മ​ത്തി​ല്‍ വ്യ​വ​സ്ഥ ചെ​യ്തി​ട്ടു​ള്ള​തു​പോ​ലെ പ​തി​നാ​ല് ദി​വ​സ​ക്കാ​ലം മു​മ്പ് പ​ണി​മു​ട​ക്ക് നോ​ട്ടീ​സ് ന​ല്‍കി നി​യ​മ​പ​ര​മാ​യ ബാ​ധ്യ​ത​ക​ളെ​ല്ലാം പാ​ലി​ച്ചു​കൊ​ണ്ട് സം​ഘ​ടി​പ്പി​ക്കു​ന്ന പ​ണി​മു​ട​ക്കി​നെ​തി​രാ​യാ​ണ് മാ​നേ​ജ്‌​മെ​ന്‍റി‍ൻെറ ഭീ​ഷ​ണി​യെ​ന്ന് സം​യു​ക്​​ത തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ള്‍ പ​റ​യു​ന്നു. പ​ണി​മു​ട​ക്കി​ന് ആ​ധാ​ര​മാ​യ വി​ഷ​യ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് റി​ഫൈ​ന​റി തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളു​മാ​യി ബി.​പി.​സി.​എ​ല്‍ മാ​നേ​ജ്‌​മെ​ന്‍റ്​ ച​ര്‍ച്ച ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും അ​തു​കൊ​ണ്ട് ച​ര്‍ച്ച​യി​ലി​രി​ക്കെ പ​ണി​മു​ട​ക്ക് ന​ട​ത്തു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മാ​യ ന​ട​പ​ടി​യാ​ണെ​ന്നു​മു​ള്ള വി​ചി​ത്ര​മാ​യ ന്യാ​യം അ​വ​ത​രി​പ്പി​ച്ചാ​ണ് ഭീ​ഷ​ണി​ക്ക​ത്തി​റ​ക്കി​യ​തെ​ന്ന്​ തൊ​ഴി​ലാ​ളി നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു. ശ​മ്പ​ളം പി​ടി​ച്ചു വെ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളി​ല്‍ നി​ന്ന് പി​ന്‍മാ​റ​ണ​മെ​ന്നും സം​യു​ക്ത ട്രേ​ഡ് യൂ​നി​യ​ന്‍ സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story