Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൊച്ചിക്ക് പുതിയ...

കൊച്ചിക്ക് പുതിയ മാസ്റ്റർപ്ലാൻ തയാറാക്കും -മേയർ

text_fields
bookmark_border
കൊച്ചിക്ക് പുതിയ മാസ്റ്റർപ്ലാൻ തയാറാക്കും -മേയർ
cancel
മട്ടാഞ്ചേരി: വളരുന്ന കൊച്ചിയുടെ ആധുനിക കാലഘട്ടത്തിലെ ആവശ്യങ്ങൾ മുന്നിൽകണ്ട് സമഗ്രമായ മാസ്റ്റർപ്ലാൻ തയാറാക്കുമെന്ന് മേയർ എം. അനിൽകുമാർ. കൊച്ചിയുടെ വാണിജ്യരംഗത്ത് 125 വർഷത്തെ പാരമ്പര്യമുള്ള ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്‌സി‍ൻെറ നവീകരിച്ച കെട്ടിടവും കോൺഫറൻസ് ഹാളി‍ൻെറ ഉദ്ഘാടനവും ഏറ്റവും മികച്ച വൃത്തിയുള്ള ഡിവിഷന്​ പുരസ്കാര സമർപ്പണ ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു മേയർ. മുമ്പ് 1970 ൽ ആണ് കൊച്ചിക്ക് മാസ്റ്റർപ്ലാൻ ഉണ്ടാക്കിയതെന്നും മേയർ പറഞ്ഞു. ഇന്ത്യൻ ചേംബർ പ്രസിഡന്‍റ്​ വികാസ് അഗർവാൾ അധ്യക്ഷത വഹിച്ചു. ചേംബറി‍ൻെറ ക്ലീനസ്റ്റ് വാർഡ് അവാർഡിന് 10ാം ഡിവിഷൻ (കരുവേലിപ്പടി) കരസ്ഥമാക്കി. ഡിവിഷൻ കൗൺസിലർ ബാസ്റ്റിൻ ബാബു 20,000 രൂപയുടെ അവാർഡ് മേയറിൽനിന്ന്​ ഏറ്റുവാങ്ങി. വാർഡുകൾ വൃത്തിയായി സൂക്ഷിക്കാൻ കൗൺസിലർമാരെ പ്രോത്സാഹിപ്പിക്കുന്നതിന്​ എല്ലാ മാസവും ഇന്ത്യൻ ചേംബർ അവാർഡുകൾ നൽകുമെന്ന് വികാസ് അഗർവാൾ പറഞ്ഞു. അസിസ്റ്റന്‍റ്​ കലക്ടർ സച്ചിൻ കുമാർ യാദവ്, ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ, ഡോ. അഖിൽ, ചേംബർ വൈസ് പ്രസിഡന്‍റ്​ അരുൺ ഡേവിഡ് മൂക്കൻ എന്നിവർ സംസാരിച്ചു. ചിത്രം: മികച്ച ഡിവിഷനുള്ള പുരസ്കാരം മേയർ എം. അനിൽകുമാർ കൗൺസിലർ ബാസ്റ്റിൻ ബാബുവിന് സമർപ്പിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story