Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅവാർഡിന്​ അ​പേക്ഷ...

അവാർഡിന്​ അ​പേക്ഷ ക്ഷണിച്ചു

text_fields
bookmark_border
ആലുവ: റോഡ് അപകടങ്ങളിൽ പരിക്ക്പറ്റുന്നവരെ ഉടൻ ആശുപത്രിയിൽ എത്തിച്ച് ജീവൻ രക്ഷിച്ച വ്യക്തികളെ ഗുഡ് സമരിറ്റൻ അവാര്‍ഡിനായി പരിഗണിക്കുന്നു. അവാര്‍ഡിനായി പരിഗണിക്കുന്നവര്‍ക്ക് സംസ്‌ഥാന തലത്തില്‍ അയ്യായിരം രൂപയും, അഭിനന്ദന സർട്ടിഫിക്കറ്റുമാണ് നല്‍കുന്നത്. ഒന്നില്‍ കൂടുതല്‍ പേരുണ്ടെങ്കില്‍ തുക വീതിച്ച് നല്‍കും. സംസ്‌ഥാനത്ത് ഒരു വർഷം പാരിതോഷികം നേടുന്നവരിൽനിന്ന് ദേശീയ തലത്തിൽ നിർണായക രക്ഷകരായ 10 പേരെ തെരഞ്ഞെടുത്ത് ഒരു ലക്ഷം രൂപ വീതവും, അഭിനന്ദന സർട്ടിഫിക്കറ്റും നൽകും. 2026 മാർച്ച് 31 വരെയാണ് പദ്ധതിയുടെ കാലാവധി. റൂറല്‍ ജില്ലയില്‍നിന്നും ഇത്തരത്തിൽ ജീവൽ രക്ഷകരായ സുമനസ്സുകളെ കുറിച്ചുള്ള വിവരങ്ങൾ കൈമാറാൻ ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക് എല്ലാ എസ്.എച്ച്.ഒമാർക്കും നിർദേശം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story