Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകിഴക്കമ്പലം...

കിഴക്കമ്പലം സ്കൂളിനുസമീപം റോഡ് പൊട്ടിപ്പൊളിഞ്ഞു

text_fields
bookmark_border
കിഴക്കമ്പലം സ്കൂളിനുസമീപം റോഡ് പൊട്ടിപ്പൊളിഞ്ഞു
cancel
കിഴക്കമ്പലം: കിഴക്കമ്പലം-പള്ളിക്കര റോഡില്‍ കിഴക്കമ്പലം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനും ചര്‍ച്ചിനും സമീപം റോഡ് പൊളിച്ചിട്ടിട്ട് രണ്ടുവർഷമാകുന്നു. റോഡിന് കുറുകെ സ്ലാബിട്ട് കാന നിര്‍മിക്കാനാണ് പൊളിച്ചത്. പിന്നീട് സ്ലാബിട്ടെങ്കിലും റോഡ് നന്നാക്കിയില്ല. ഇതോടെ സ്ലാബിട്ട ഭാഗത്തിന് ഇരുവശവുമായി റോഡ് പൊട്ടിപ്പൊളിഞ്ഞ് ശോച്യാവസ്ഥയിലായി. സ്ലാബ് റോഡില്‍നിന്ന്​ പൊക്കിയിട്ടതിനാല്‍ വലിയ കുഴിയാണ് ഇവിടെ. ആലുവ, തൃപ്പൂണിത്തുറ, പെരുമ്പാവൂര്‍, മൂവാറ്റുപുഴ, എറണാകുളം ഭാഗത്തേക്ക് ചെറുതും വലുതുമായ വാഹനങ്ങള്‍ കടന്നുപോകുന്ന പ്രധാന പാതയാണിത്​​. കൂടാതെ നിരവധി സ്കൂൾ കുട്ടികള്‍ കാല്‍നടയായും പോകുന്നുണ്ട്​. റോഡ് പൊട്ടിപ്പൊളിഞ്ഞതോടെ പൊടിശല്യവും രൂക്ഷമാണ്. നാട്ടുകാര്‍ പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇരുചക്രവാഹനങ്ങള്‍ ഉൾപ്പെടെ അപകടത്തില്‍പെടുന്നത് പതിവാണ്. കിഴക്കമ്പലത്ത്​ റോഡ്​ തകർന്നനിലയിൽ em +ea palli 1 must)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story